12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

കരിപ്പൂര്‍: കാര്‍ഗോ നിരക്ക് വര്‍ധിപ്പിച്ചു

കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിരക്ക് വര്‍ധിപ്പിച്ചു. 30 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് നിരക്ക് കൂട്ടിയത്. ദോഹയിലേക്കും മസ്കത്തിലേക്കുമുള്ള കയറ്റുമതിക്കാണ് പുതിയ നിരക്ക്.
എമിറേറ്റ്സിന്‍െറ ദോഹ വിമാനത്തില്‍ 43 രൂപയാണ് കിലോക്ക് ഈടാക്കിയിരുന്നത്. 53 രൂപയാണ് പുതിയ നിരക്ക്. എയര്‍ ഇന്ത്യ മസ്കത്തിലേക്കുള്ള കാര്‍ഗോ നിരക്ക് 34 രൂപയില്‍നിന്ന് 49 രൂപയാക്കി. ഖത്തര്‍ എയര്‍വേയ്സാണ് കുറഞ്ഞ നിരക്ക് ഈടാക്കുന്നത്. കിലോക്ക് 37 രൂപ. റാക് എയര്‍വേയ്സിലിത് 40 രൂപയാണ്.
പൈലറ്റ് സമരം തുടങ്ങിയതോടെ വിദേശ വിമാന കമ്പനികളില്‍ യാത്രാതിരക്ക് വധിച്ചിട്ടുണ്ട്. അതോടെ ഈ വിമാനങ്ങളില്‍ കാര്‍ഗോ കൊണ്ടുപോകുന്നത് പരിമിതപ്പെടുത്തി.
ദോഹയിലേക്ക് റാക് എയര്‍ വിമാനത്തില്‍ 1500 കിലോയും ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ 1800 കിലോ കാര്‍ഗോയുമാണ് കയറ്റി അയക്കുന്നത്. ജിദ്ദയിലേക്ക് സൗദി എയര്‍ വിമാനത്തില്‍ കാര്‍ഗോ കൊണ്ടുപോകുന്നില്ല.
പൈലറ്റ് സമരം തുടങ്ങിയതോടെ എയര്‍ഇന്ത്യ റിയാദ്, ദമ്മാം സര്‍വീസുകള്‍ നിര്‍ത്തിയതോടെയാണ് സൗദി എയര്‍ വിമാനത്തില്‍ തിരക്കേറിയതും കാര്‍ഗോ എടുക്കാതെ ആയതും.
കരിപ്പൂരില്‍നിന്ന് നിത്യേന 30-40 ടണ്‍ പഴം-പച്ചക്കറി ഉല്‍പന്നങ്ങളാണ് കയറ്റി അയക്കുന്നത്. പൈലറ്റ് സമരം ആരംഭിച്ചതോടെ ഇതില്‍ ഗണ്യമായ കുറവ് ഉണ്ടായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com