12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

ജാമിഅ ഗോള്‍ഡന്‍ ജൂബിലി: മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം

പട്ടിക്കാട്: ജാമിഅ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി പ്രചാരണവും പദ്ധതി രൂപവത്കരണവും ലക്ഷ്യമാക്കി നടത്തുന്ന മണ്ഡലംതല കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി. രാമപുരം അന്‍വാറുല്‍ ഹുദാ ജാമിഅ ജൂനിയര്‍ കോളജില്‍ ചേര്‍ന്ന മങ്കട മണ്ഡലം കണ്‍വെന്‍ഷന്‍ ജാമിഅ സെക്രട്ടറി കെ. മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ടി.പി. ഇപ്പ മുസ്ലിയാര്‍, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, എം. അബ്ദുല്ല മാസ്റ്റര്‍, പി. അബ്ദുല്‍ അസീസ് ഫൈസി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി.പി. ഇപ്പ മുസ്ലിയാര്‍ (ചെയര്‍) സെയ്തലവി ഫൈസി മീനാര്‍കുഴി (കണ്‍) അന്‍വര്‍ ഹുസൈന്‍ ഫൈസി തിരൂര്‍ക്കാട് (ട്രഷ).
നിലമ്പൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ജൂലൈ നാലിന് വൈകീട്ട് നാലിന് നിലമ്പൂര്‍ മര്‍കസില്‍ ചേരും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തിരൂരങ്ങാടി മണ്ഡലം കണ്‍വെന്‍ഷന്‍ ചെമ്മാട് ടൗണ്‍ മദ്റസയിലും താനൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ വൈകീട്ട് നാലിന് വട്ടത്താണി നൂറുല്‍ ഹുദാ മദ്റസയിലും ചേരും. ശനിയാഴ്ച വൈകുന്നേരം മൂന്നിന് വണ്ടൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ വണ്ടൂര്‍ കിഴക്കേതല മദ്റസയിലും മലപ്പുറം മണ്ഡലം കണ്‍വെന്‍ഷന്‍ സുന്നിമഹലിലും തിരൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ വളവന്നൂര്‍ ബാഫഖി യതീംഖാനയിലും താനൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ആലത്തിയൂര്‍ ഐ.ഐ മദ്റസയിലും ചേരും. പൊന്നാനി മണ്ഡലം കണ്‍വെന്‍ഷന്‍ ഞായറാഴ്ച വൈകീട്ട് നാലിന് എടപ്പാള്‍ ദാറുല്‍ ഹിദായയില്‍ നടക്കും.
കൊണ്ടോട്ടി മണ്ഡലം കണ്‍വെന്‍ഷന്‍ ജൂലൈ 11ന് മൂന്നിന് കൊണ്ടോട്ടി സുന്നി മഹലിലും മഞ്ചേരി, വേങ്ങര, കോട്ടക്കല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ 14നും പെരിന്തല്‍മണ്ണ മണ്ഡലം കണ്‍വെന്‍ഷന്‍ 18നും നടക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com