12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനം

മലപ്പുറം: ഹോമിയോ, ആയുര്‍വേദ ഡിസ്പെന്‍സറികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ ശ്രമം തുടരുമെന്ന് പി. ഉബൈദുല്ല എം.എല്‍.എ അറിയിച്ചു. മലപ്പുറം മണ്ഡലത്തിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
വിവിധ വകുപ്പുകള്‍ പഞ്ചായത്തുകള്‍ തോറും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണ്. ആവശ്യത്തിന് മരുന്നുമുണ്ട്. സെപ്റ്റിക് ടാങ്കുകളുടെ കാര്യത്തില്‍ പുതിയ പദ്ധതി ആവിഷ്ക്കരിച്ചാല്‍ മാത്രമേ കുടിവെള്ളത്തില്‍ മാലിന്യം കലരാതിരിക്കൂ. അതിനുവേണ്ട നടപടികളുണ്ടാകണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ അഭ്യര്‍ഥിച്ചു. ഹോട്ടലുകളുടെ അടുക്കള പരിശോധിക്കണം. തട്ടുകടകളിലും മറ്റും നല്‍കുന്ന വെള്ളം തിളപ്പിച്ചാറിയതണെന്ന് ഉറപ്പാക്കണം. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണവും വെള്ളവും ശുദ്ധമാണെന്ന് അധ്യാപകര്‍ പരിശോധിക്കണം.
അന്യ സംസ്ഥാനങ്ങളില്‍ നിന്നത്തെി താമസിക്കുന്നവര്‍ക്ക് ബോധവത്കരണം നല്‍കാന്‍ സൈ്ളഡ്ഷോകളും ക്ളാസുകളും നല്‍കണമെന്ന് കലക്ടര്‍ എം.സി. മോഹന്‍ദാസ് നിര്‍ദേശിച്ചു. ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ നേരത്തേ കണ്ടത്തൊന്‍ ശ്രമിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെയിന്‍റനന്‍സ് ഫണ്ടില്‍നിന്നുള്ള പത്ത് ശതമാനം മരുന്ന് വാങ്ങാന്‍ ഉപയോഗിക്കണമെന്ന് ഡി.എം.ഒ ഡോ. കെ. സക്കീന പറഞ്ഞു.
അലോപ്പതി, ആയുര്‍വേദം, ഹോമിയോ, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മലപ്പുറം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സന്‍ കെ.എം. ഗിരിജ, പ്രസിഡന്‍റുമാരായ പി.എ. സലാം (പൂക്കോട്ടൂര്‍), കെ.വി. മുഹമ്മദാലി (ആനക്കയം), പി.സി. അബ്ദുറഹ്മാന്‍ (പുല്‍പ്പറ്റ), ബി. സക്കീന (മൊറയൂര്‍), മുനിസിപ്പല്‍ കൗണ്‍സിലര്‍ വീക്ഷണം മുഹമ്മദ്, ആയുര്‍വേദ ഡി.എം.ഒ. വി.ആര്‍.ശോഭന, ഹോമിയോ ഡി.എം.ഒ.-ഇന്‍ ചാര്‍ജ്ജ് ഡോ. അനീഷ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com