കോഴിക്കോട്: നഗരസഭയെ സര്‍ക്കാര്‍ അവഗണിക്കുന്നെന്നും നഗരഭരണത്തില്‍ കൈകടത്തുന്നുവെന്നും ആരോപിച്ച് കോര്‍പറേഷനിലെ ഇടതുമുന്നണി കൗണ്‍സിലര്‍മാര്‍ മേയര്‍ പ്രഫ.എ.കെ. പ്രേമജത്തിന്‍െറ നേതൃത്വത്തില്‍കലക്ടറേറ്റിനു മുമ്പില്‍ ധര്‍ണ നടത്തി. എരഞ്ഞിപ്പാലം ബസ്സ്റ്റോപ്പ് പരിസരത്തുനിന്ന് തുടങ്ങിയ പ്രകടനവുമായത്തെിയാണ് കൗണ്‍സിലര്‍മാര്‍ ധര്‍ണ തുടങ്ങിയത്.
സി.പി.എം ജില്ലാ സെക്രട്ടറി ടി. പി. രാമകൃഷ്ണന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് രണ്ട് മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്നത് അഴിമതി നടത്താനുള്ള സാഹചര്യമൊരുക്കുകയാണെന്ന്് അദ്ദേഹം ആരോപിച്ചു. നഗരസഭയുമായി ആലോചിക്കാതെയാണ് പല പദ്ധതികളും നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയ വകയില്‍ ലഭിക്കാനുള്ള കോടിക്കണക്കിന് രൂപ ഉടന്‍ ലഭ്യമാക്കുക, ഓരോ മാസവും നല്‍കുന്ന പെന്‍ഷന്‍ തുക അതത് മാസം തന്നെ ലഭ്യമാക്കുക, വികസനപ്രവര്‍ത്തനങ്ങളില്‍ നഗരസഭയെ അവഗണിക്കുന്ന നയം തിരുത്തുക, കുടുംബശ്രീ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അനിത രാജന്‍ അധ്യക്ഷതവഹിച്ചു. മേയര്‍ എ.കെ. പ്രേമജം, മുന്‍ മേയര്‍മാരായ എം. ഭാസ്കരന്‍, സി. മുഹ്സിന്‍, എം.എം പത്മാവതി, തോട്ടത്തില്‍ രവീന്ദ്രന്‍, ടി.പി. ദാസന്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, സി.പി.എം നോര്‍ത്ത് ഏരിയ സെക്രട്ടറി പി. ലക്ഷ്മണന്‍, എന്‍.സി.പി. നേതാവ് അഡ്വ. എം.പി. സൂര്യനാരായണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആര്‍. ശശി എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം. മോഹനന്‍ സ്വാഗതവും ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുല്‍ലത്തീഫ് നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍