തീയണക്കാന്‍ സിവില്‍ ഡിഫന്‍സിന് പുതിയ സംവിധാനങ്ങള്‍

ദോഹ: സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്‍െറ അത്യാധുനിക അഗ്നിമന സംവിധാനങ്ങള്‍ ഇന്നലെ പരീക്ഷിച്ചു. തുറന്ന ജലസ്രോതസ്സുകളില്‍ നിന്ന് വെള്ളമത്തെിച്ച് തീയണക്കുന്നതിനുള്ള സംവിധാനങ്ങളാണ് വിജയകരമായി പരീക്ഷിച്ചത്.
കടലില്‍ നിന്ന് ദൂരസ്ഥലങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്ത് തീയണക്കാന്‍ സഹായിക്കുന്ന രണ്ട് വാഹനങ്ങള്‍, തുറന്ന ജലസ്രോതസ്സുകളില്‍ നിന്ന് 50 മീറ്റര്‍ വരെ ഉയരത്തില്‍ വെള്ളം പമ്പ് ചെയ്യാന്‍ ശേഷിയുള്ള ഹൈഡ്രോസബ് 900 യൂണിറ്റും ക്രെയിനും ഘടിപ്പിച്ച രണ്ട് മെഴ്സിഡസ് അക്സര്‍ എന്നിവയാണ് പരീക്ഷിച്ചത്. ഇതിന് പുറമെ അത്യാധുനിക ജല വിതരണ സംവിധാനവും സഞ്ചരിക്കുന്ന ഇലക്ട്രിസിറ്റി ജനറേറ്ററും സിവില്‍ ഡിഫന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. മിനിറ്റില്‍ 24,000 ലിറ്റര്‍ ജലം വരെ പമ്പ് ചെയ്യാന്‍ ശേഷിയുള്ളവയാണ് പുതിയ സംവിധാനങ്ങളെന്ന് ഡയറക്ടറേറ്റ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പേള്‍ ഖത്തറിലാണ് പുതിയ സംവിധാനങ്ങളുടെ പരീക്ഷണം നടന്നത്.
തീയണക്കുന്നതിന് തുറന്ന ജലസ്രോതസ്സുകളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന അത്യാധുനിക യന്ത്രസാമഗ്രികളാണ് സിവില്‍ ഡിഫന്‍സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ഡയറക്ടറേറ്റിലെ സ്റ്റാഫ് ബ്രിഗേഡിയര്‍ അബ്ദുല്ല മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു. ഹോളണ്ടില്‍ നിര്‍മിച്ച പുതിയ ഉപകരണങ്ങളില്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍മാതാക്കള്‍ തന്നെ മതിയായ പരിശീലനം നല്‍കിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus