സൗദിയില്‍ വിമാനക്കമ്പനിക്ക് ഖത്തര്‍ എയര്‍വെയ്സ് നീക്കം

ദോഹ: സൗദി അറേബ്യയില്‍ വിമാനക്കമ്പനി തുടങ്ങാന്‍ ഖത്തര്‍ എയര്‍വെയ്സ് ആലോചിക്കുന്നു. ഇതുസംബന്ധിച്ച ഖത്തര്‍ എയര്‍വെയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ സൗദിയിലെ ഫഹദ് ബിന്‍ അബ്ദുല്ല അല്‍ സൗദ് രാജകുമാരനുമായി കഴിഞ്ഞ ദിവസം പ്രാഥമിക ചര്‍ച്ച നടത്തി.
സൗദി അറേബ്യ വ്യോമയാന രംഗത്ത് ഉദാരവത്കരണ നയം പ്രഖ്യാപിച്ചതോടെയാണ് ഖത്തര്‍ എയര്‍വെയ്സ് പുതിയ പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നത്. എന്നാല്‍, സൗദിയിലെ അമിതമായ ഇന്ധനവിലയിലും ആഭ്യന്തര വിമാനനിരക്ക് നിയന്ത്രിക്കുന്ന സര്‍ക്കാര്‍ നയത്തിലും അല്‍ ബാകിര്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു. ഈ രണ്ട് ഘടകങ്ങളും യാത്രകരുടെയും എയര്‍ലൈന്‍ ഓപറേറ്റര്‍മാരുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അല്‍ ബാകിര്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്‍െറ നലല്ളൊരു ശതമാനം ഇന്ധനിവിലയാണെന്നിരിക്കെ സൗദിയിലെ ഉയര്‍ന്ന വില ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന മറ്റ് വിമാനക്കമ്പനികളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം വര്‍ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവാണ്. ഇക്കാര്യത്തില്‍ സമഗ്ര പഠനം നടത്തിയശേഷമേ സൗദിയില്‍ കമ്പനി തുറക്കുന്ന കാര്യത്തില്‍ ഖത്തര്‍ എയര്‍വെയ്സ് അന്തിമ തീരുമാനമെടുക്കൂ എന്ന് സി.ഇ.ഒ വ്യക്തമാക്കി.
സൗദിയുടെ ആഭ്യന്തര വ്യോമയാന വിപണിയില്‍ മുതല്‍ മുടക്കാന്‍ ഖത്തര്‍ എയര്‍വെയ്സിന് താല്‍പര്യമുണ്ട്. എന്നാല്‍, ഇതിന് മുന്നോടിയായി ചില കാര്യങ്ങളില്‍ പുലരാചോന ആവശ്യമാണെന്നും അക്ബര്‍ അല്‍ ബാകില്‍ കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus