ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന

ദോഹ: ഭക്ഷണ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ മുനിസിപ്പാലിറ്റികള്‍ പരിശോധന വ്യാപകമാക്കി. റമദാന് മുന്നോടിയായി മിന്നല്‍ പരിശോധന ഊര്‍ജിതമാക്കിയതായി വിവിധ മുനിസിപ്പാലിറ്റികള്‍ അറിയിച്ചു. ആരോഗ്യ-ശുചിത്വ നിബന്ധനകള്‍ ലംഘിച്ച മൂന്ന് കടകള്‍ അടച്ചുപൂട്ടാന്‍ ദോഹ മുനിസിപ്പാലിറ്റി ഇതിനകം ഉത്തരവിട്ടിട്ടുണ്ട്. രണ്ട് പലചരക്ക് കടകള്‍ക്കും ഒരു കഫ്റ്റീരിയക്കുമെതിരെയാണ് നടപടി.
ഹോട്ടല്‍, കഫ്റ്റീരിയ, ജ്യൂസ്സ്റ്റാള്‍, ഗ്രോസറി, സൂപ്പര്‍മാര്‍ക്കറ്റ്, പഴം-പച്ചക്കറി കടകള്‍, ബേക്കറി, ഫിഷ് മാര്‍ക്കറ്റ്, ഇറച്ചി വില്‍പനശാല തുടങ്ങിയവയില്‍ കര്‍ശന പരിശോധന നടത്താന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി വക്റ മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ളള പരിശോധന പഴുതുകള്‍ അടച്ചുള്ളതായിരിക്കും. റെസ്റ്റോറന്‍്റുകളിലും പരിസരങ്ങളിലും കബാബ് അടക്കമുള്ള റമദാന്‍ വിഭവങ്ങള്‍ വില്‍പന നടത്താനുള്ള താല്‍ക്കാലിക അനുമതി അടുത്ത ദിവസങ്ങളിലായി നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വില്‍പനക്ക് വെച്ച ഭക്ഷണ വിഭവങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുക എന്നത് ബന്ധപ്പെട്ട വകുപ്പിന്‍െറ ഉത്തരവാദിത്തമായതിനാലാണ് കര്‍ശന പരിശോധന നടത്താന്‍ തുരുമാനിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു. വിവിധ ചാരിറ്റി സ്ഥാപനങ്ങള്‍ക്ക് വേണ്ടി റമദാന്‍ ദിവസങ്ങളില്‍ നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കുന്ന സ്ഥാപനങ്ങളെയും പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തും. ബ്യൂട്ടി പാര്‍ലറുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും ഇക്കാലയളവില്‍ പ്രത്യേക പരിശോധന ഉണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus