ദോഹ: യൂത്ത് ഫോറം കരിയര്‍ അസിസ്റ്റന്‍സ് വിഭാഗമായ കെയര്‍ (സെന്‍റര്‍ ഫോര്‍ കരിയര്‍ അസിസ്റ്റന്‍സ്, റിസര്‍ച്ച് ആന്‍റ് എജുക്കേഷന്‍) തോഴിലന്വേഷകര്‍ക്കായി സംഘടിപ്പിച്ച മാര്‍ഗ നിര്‍ദേശക ശില്‍പ്പശാല ഉദ്യോഗാര്‍ഥികളുടെ വര്‍ധിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഫോറം പ്രസിഡന്‍റ് സാജിദ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ അന്വേഷിച്ച് ഖത്തറിലത്തെുന്ന യുവാക്കള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍, തൊഴില്‍ പരിശീലനം, തുടര്‍ വിദ്യാഭ്യാസം എന്നിവ കെയറിന്‍െറ ലക്ഷ്യമാണെന്ന് അദ്ദഹേം പറഞ്ഞു.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഖത്തറിലെ പുതിയ തൊഴില്‍ സാധ്യതകളെ കുറിച്ച് വുഖൂദിലെ സീനിയര്‍ സൂപ്പര്‍വൈസര്‍ ശര്‍ഫറാസ് ഇസ്മായില്‍ ക്ളാസെടുത്തു. പ്രമുഖ മാനേജ്മെന്‍റ്് കണ്‍സള്‍ട്ടന്‍റ് താഹ മുഹമ്മദ് ‘സെല്‍ഫ് അഡ്വര്‍ടൈസിംഗ് മെതേഡ്സ്’, ‘സെല്‍ഫ് ഇവാലുവേഷന്‍’ എന്നീ വിഷയങ്ങളില്‍ പ്രസന്‍േറഷന്‍ നടത്തി.
ഈ മാസം 14, 21 തീയതികളില്‍ തൊഴിലന്വേഷകര്‍ക്കായി ഏകദിന ശില്‍പ്പശാലകളും വരും മാസങ്ങളില്‍ എച്ച്.ആര്‍, അഡ്മിന്‍, സോഫ്റ്റ്വെയര്‍, ഫിനാന്‍സ് മേഖലകളില്‍ സൗജന്യ സോഫ്റ്റ്വെയര്‍ ട്രെയിനിംഗും നടക്കുമെന്നും കെയറിന്‍െറ എല്ലാ സേവനങ്ങളും സൗജന്യമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
സലീല്‍ ഇബ്രാഹിം, മജീദ് അലി, മര്‍സൂഖ്, അഷ്റഫ് അലി, മുഹമ്മദ് ഒഞ്ചിയം, ഇന്തിസാര്‍ നഈം എന്നിവര്‍ ശില്‍പ്പശാല്ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍