കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ അറബ് യുവാവിന് ജീവപര്യന്തം

അല്‍ഐന്‍: കാമുകിയെ ശ്വാസംമുട്ടിച്ച് കൊന്ന് കുഴിച്ചുമൂടിയ അറബ് യുവാവിന് കീഴ്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ അല്‍ഐന്‍ അപ്പീല്‍ കോടതി നിലനിര്‍ത്തി.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. 26കാരനായ യുവാവും 21കാരിയായ അറബ് യുവതിയും തമ്മില്‍ പ്രണയത്തിലായി ഏറെ കഴിയും മുമ്പാണ് കൊലപാതകം നടന്നത്. ഒരുദിവസം യുവതിയെ വിളിച്ച് വരുത്തിയ യുവാവ് തട്ടം കൊണ്ട് യുവതിയുടെ മുഖം ബലം പ്രയോഗിച്ച് മൂടിയ ശേഷം മാസ്കിങ് ടാപ്പ് ഉപയോഗിച്ച് ചുറ്റും ഒട്ടിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹവുമായി അല്‍ഐനില്‍ നിന്ന് അകലെയുള്ള മരുഭൂമിയിലത്തെി മണലില്‍ കുഴിച്ചുമൂടി.
സംഭവ ദിവസം യുവതി രാവിലെ ഒമ്പത് മണിക്ക് പ്രതിയെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് പുറപ്പെടുകയായിരുന്നു. പിന്നീട് മൊബൈല്‍ ശബ്ദിക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ പിതാവ് മകളെ കാണാനില്ളെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി.
തുടക്കത്തില്‍ യുവതി എവിടെയാണെന്ന് അറിയില്ളെന്ന് പറഞ്ഞ യുവാവ് പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. നേരത്തെ ഇവര്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് യുവതിയുടെ സഹോദരി കോടതിയില്‍ വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം പല സമയങ്ങളിലായി വാദം കേട്ട കീഴ്കോടതി ഡിസംബര്‍ 26നാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഈ ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിച്ച പ്രതിക്ക് ഒരു ഇളവിനും അര്‍ഹതയില്ളെന്ന് ചൂണ്ടിക്കാട്ടിയ അപ്പീല്‍ കോടതി ജീവപര്യന്തം വിധി നിലനിര്‍ത്തുകയായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus