12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

മാറേണ്ടത് മനോഭാവം

മാറേണ്ടത് മനോഭാവം

എല്ലാവിഭാഗം ജനങ്ങള്‍ക്കും തുല്യാവസരവും സാമൂഹിക നീതിയും ഉറപ്പുനല്‍കുന്ന ഒരു മതേതര ജനാധിപത്യ ഭരണഘടന അംഗീകരിച്ച്, തദടിസ്ഥാന്ധില്‍ കാലാകാലങ്ങളില്‍ നട്ധപ്പെട്ട തെരഞ്ഞെടുപ്പുകള്‍ വഴി അധികാര്ധിലേറിയ നിരവധി സര്‍ക്കാറുകള്‍ മാറിമാറി ഭരിച്ചിട്ടും ഇന്ത്യയിലെ പട്ടികജാതി^പട്ടികവര്‍ഗങ്ങള്‍ എവിടെനില്‍ക്കുന്നു? ചരിത്രപരവും സാമൂഹികവും സാംസ്‌കാരികവുമായ കാരണങ്ങളാല്‍ പ്രാന്തവത്കരിക്കപ്പെട്ടുപോയ ഈ വിഭാഗങ്ങളെ കൈപിടിച്ചുയര്‍്ധി മുഖ്യധാരയിലെ്ധിക്കാന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും അവര്‍ക്ക് സംവരണം ഏര്‍പ്പെടു്ധിയിട്ടും ലക്ഷ്യം നേടാനായോ? ലഖ്‌നോവിലെ ഒരു സാമൂഹിക പ്രവര്‍്ധകനായ മഹേന്ദ്ര പ്രസാദ് സിങ് വിവരാവകാശ നിയമപ്രകാരം നേടിയെടു്ധ കണക്കുകള്‍ ഒരു മാനദണ്ഡമായി എടുക്കാമെങ്കില്‍ ആറു പതിറ്റാണ്ടുകാല്െധ എസ്.സി-എസ്.ടി ശാക്തീകരണം ഉന്നത വിദ്യാഭ്യാസ മേഖലയിലെങ്കിലും ലക്ഷ്യ്ധിനടു്െധാന്നും എ്ധിയിട്ടില്ലെന്നു പറയേണ്ടിവരും. 2011 ഡിസംബറിലെ കണക്കനുസരിച്ച് കേന്ദ്ര സര്‍വകലാശാലകളിലെ അധ്യാപക തസ്തികകളില്‍ പട്ടികജാതി-പട്ടികവര്‍ഗ സംവരണ സീറ്റുകള്‍ പകുതിയും ഒഴിഞ്ഞുകിടക്കുകയാണ്. 2010-11 വര്‍ഷ്ധില്‍ 24 സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളിലെ 48.5 ശതമാനം അധ്യാപക തസ്തികകളാണ് സംവരണ ജാതികളില്‍നിന്നുള്ള അപേക്ഷകരെ കാ്ധുകഴിഞ്ഞത്. അക്കൊല്ലം മൊ്ധം പട്ടികജാതിക്കാര്‍ക്കുള്ള 740 ലെക്ചറര്‍ തസ്തികയില്‍ 341 എണ്ണം നിക്ധപ്പെടാതെ കിടന്നു. പട്ടികവര്‍ഗക്കാര്‍ക്കുള്ള 369 തസ്തികകളില്‍ 197 എണ്ണ്ധിനും ഉദ്യോഗാര്‍ഥികള്‍ ഉണ്ടായില്ല. പ്രഫസര്‍, റീഡര്‍ തസ്തികകളിലെ്ധുമ്പോള്‍ ഈ വിടവ് ദയനീയമാംവിധം വര്‍ധിക്കുന്നു. റീഡര്‍ പോസ്റ്റില്‍ 84 ശതമാന്ധിനും പ്രഫസര്‍ പോസ്റ്റില്‍ 92 ശതമാന്ധിനും അവകാശികളില്ല. ഇതിലേറ്റവും കൂടുതല്‍ ഒഴിവുകള്‍ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയിലാണെന്നതും ശ്രദ്ധേയം.

ഇത്രയുംകാലം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും ഏതാണ്ട് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രീണനവും തലോടലും ഏറ്റുവാങ്ങാന്‍ ഭാഗ്യംസിദ്ധിച്ചവരാണ് രാജ്യ്െധ ദലിത്, ആദിവാസി, ഗിരിവര്‍ഗ സമുദായങ്ങള്‍. സമസ്ത സേവനരംഗങ്ങളും അവര്‍ക്ക് സൗജന്യമായി തുറന്നിട്ടിരിക്കുന്നു. സ്‌കൂളിലും കോളജുകളിലും ഫീസ് വേണ്ട, വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണവും പാ~പുസ്തകങ്ങളും യൂനിഫോമും വെറുതെ, പ്രത്യേക ഹോസ്റ്റലുകളും കോച്ചിങ് സെന്ററുകളും സുലഭം, ഭക്ഷ്യധാന്യങ്ങള്‍ സൗജന്യനിരക്കില്‍, നിയമനങ്ങളില്‍ വയസ്സിളവ്, ഉദ്യോഗങ്ങളിലും പ്രമോഷനുകളിലും സംവരണം എന്നു തുടങ്ങി ആനുകൂല്യങ്ങള്‍ എണ്ണി്ധിട്ടപ്പെടു്ധാന്‍ പ്രയാസം. പഞ്ചവത്സര പദ്ധതികളിലും വാര്‍ഷിക ബജറ്റുകളിലും ദലിത്, ഗിരിജന കേന്ദ്രീകൃത മേഖലകളുടെ വികസന്ധിന് മുന്തിയ പരിഗണനയാണ് ലഭിച്ചുപോരുന്നത്. സമീപകാല്ധായി അവരുടെ മാത്രമായ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലവില്‍വരുകയും അധികാര ങ്കാളി്ധം ഉറപ്പാക്കുകയും ചെയ്തുവരുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം കഴിഞ്ഞ അഞ്ചു വര്‍ഷം ഒറ്റക്ക് ഭരിക്കാന്‍പോലും അവസരം കിട്ടി ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ പാര്‍ട്ടിക്ക്. ഈ ഭീഷണിയെ നേരിടാന്‍ ദേശീയ പാര്‍ട്ടികളും ദലിത് പ്രീണന്ധിന് സര്‍വവഴികളും തേടുകയാണ്.

ഒരുവശ്ധ് ഇങ്ങനെയൊക്കെ നടക്കുമ്പോഴും മറുവശ്ധ് 25 ശതമാനം വരുന്ന പട്ടികജാതി-പട്ടികവര്‍ഗങ്ങളുടെ സാമൂഹിക പദവി തൃപ്തികരമാംവിധം ഉയരുകയോ അക്കാദമിക, ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖലകളില്‍ അര്‍ഹമായ പ്രാതിനിധ്യ്ധിന്റെ അടു്െധാന്നും അവരെ്ധുകയോ ചെയ്യാ്ധത് എന്തുകൊണ്ട് എന്നതാണ് മര്‍മസ്പര്‍ശിയായ ചോദ്യം. അവരുടെ ബോധമില്ലായ്മയുടെയും വീഴ്ചകളുടെയും താല്‍പര്യമില്ലായ്മയുടെയും ഫലമോ അതല്ല നമ്മുടെ സമീപന്ധിലെ മൗലിക കുഴപ്പമോ? തീര്‍ച്ചയായും രണ്ടാമത് പറഞ്ഞതാണ് പ്രധാന കാരണമെന്ന് സൂക്ഷ്മപ~നം വ്യക്തമാക്കും. എന്തൊക്കെ പറഞ്ഞാലും മതപരവും വംശീയവുമായ കാരണങ്ങളാല്‍ മാനവകുല്ധിലെ ഗണ്യമായ ഒരു ജനവിഭാഗ്െധ മനുഷ്യരായംഗീകരിക്കാന്‍പോലും ഇന്ത്യന്‍ മനസ്സ് ഇനിയും പാകപ്പെട്ടിട്ടില്ല എന്ന സത്യ്ധിനുനേരെ മുഖംചുളിച്ചിട്ട് കാര്യമില്ല. ഭരണഘടനാ വകുപ്പുകളും അതതുകാല്ധ് പാസാക്കുന്ന നിയമങ്ങളും പദ്ധതികള്‍ക്കായി നീക്കിവെക്കുന്ന പണവുമൊന്നും മാനസിക സമഭാവനക്കും ഹൃദയവിശാലതക്കും പകരം നില്‍ക്കുന്നതല്ല. അയി്ധ്ധിനും അസ്പൃശ്യതക്കുമെതിരെ ആയുഷ്‌കാലം മുഴുവന്‍ പൊരുതിയ മഹാത്മാഗാന്ധിയാണ് നമ്മുടെ രാഷ്ട്രപിതാവെങ്കിലും ജാതിവിവേചനവും സവര്‍ണമനസ്സും ഇന്നും ഇന്ത്യയിലെ ഏറ്റവും തിക്തയാഥാര്‍ഥ്യമാണ്. ഭരണ്ധിന്റെ സിരാകേന്ദ്രങ്ങളില്‍ ഇരിപ്പുറപ്പിച്ചവരും ഈ മനോഭാവക്കാരാണ്. അതിനാല്‍, സ്വാഭാവികമായും ഒരുയര്‍ന്ന തസ്തികയിലേക്ക് ദലിതനെയോ ആദിവാസിയെയോ എങ്ങനെ വളര്‍്ധിക്കൊണ്ടുവരാമെന്നല്ല, ആ തസ്തിക അവകാശികളില്ലാതെ ഒഴിഞ്ഞുകിടന്നാല്‍ ഉയര്‍ന്ന ജാതിക്കാരനെക്കൊണ്ട് അത് നിക്ധാമെന്നാണ് കാര്യം നിയന്ത്രിക്കുന്നവരുടെ ചിന്ത. 'അബദ്ധവശാല്‍' രജിസ്‌ട്രേഷന്‍ ഐ.ജി പദവിയില്‍ എ്ധിപ്പെട്ട ഒരു പട്ടികജാതിക്കാരന്‍ സര്‍വീസില്‍നിന്ന് വിരമിച്ച നിമിഷം അയാളിരുന്ന കസേരയില്‍ ചാണകം തളിക്കാന്‍ ഉദ്യുക്തരായവര്‍ ഈ പ്രബുദ്ധ കേരള്ധിലായിരുന്നല്ലോ. എങ്കില്‍ ജാതി പ്രഥമ പരിഗണനയായ ഉ്ധരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി എന്തായിരിക്കും? സംവരണ വ്യവസ്ഥതന്നെ അധികപ്പറ്റും രാജ്യപുരോഗതിക്ക് തടസ്സവും തങ്ങളുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റവുമാണെന്ന് കരുതുന്നതാണ് സവര്‍ണമനസ്സ്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ വി.പി. സിങ് സര്‍ക്കാര്‍തന്നെ നിലംപൊ്ധിയതും നാം കണ്ടു. ഈ വംശീയ മനോഭാവ്ധിന് കാതലായ മാറ്റംവരാ്ധിട്േധാളം സര്‍വകലാശാലാ തസ്തികകളിലെന്നല്ല, മര്‍മപ്രധാനമായ സ്ഥാനങ്ങളിലൊന്നും എ്ധിപ്പെടാനുള്ള അവസരങ്ങള്‍ പട്ടികജാതി-വര്‍ഗക്കാരുടെ മുന്നില്‍ തുറക്കുകയില്ല. അവരെന്നും ജീവിത്ധിന്റെ പുറമ്പോക്കുകളില്‍തന്നെ കഴിയേണ്ടിവരും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com