|
ഏഷ്യാകപ്പ് ഹോക്കി: ഇന്ത്യ സെമിയില്‍
![]() ബാങ്കോക്: ഇന്ത്യ ജൂനിയര്‍ വനിതാ ഏഷ്യാകപ്പ് ഹോക്കിയുടെ സെമി ഫൈനലില്‍ കടന്നു. ഗ്രൂപ് എയിലെ നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിന് മലേഷ്യയെയാണ് തോല്‍പിച്ചത്. ഗോള്‍രഹിത ആദ്യ പകുതിക്കുശേഷം നൊറാസ്ലിന്‍ സുമാന്ത്രിയിലൂടെ എതിരാളികള്‍ മുന്നിലെത്തിയെങ്കിലും അനൂപ ബാര്‍ലയും ക്യാപ്റ്റന്‍ ഋതു റാണിയും ഇന്ത്യക്കുവേണ്ടി സ്കോര്‍ ചെയ്തു. ഗ്രൂപ് ബിയിലെ ദക്ഷിണ കൊറിയ-ജപ്പാന്‍ മത്സരത്തിലെ വിജയികളെ വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ ടീം നേരിടും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍