|
അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ സഞ്ജുവില്ല
ന്യൂദല്‍ഹി: ആഗസ്റ്റില്‍ ആസ്ട്രേലിയയില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കുകയെന്ന മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു വി. സാംസണിന്റെ സ്വപ്നം പൂവണിയില്ല. ഉന്‍മുക്ത് ചന്ദ് നയിക്കുന്ന 15 അംഗ ടീമിനെ ചൊവ്വാഴ്ച ഓള്‍ ഇന്ത്യ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഏഷ്യാ കപ്പില്‍ പാകിസ്താനൊപ്പം സംയുക്ത ജേതാക്കളായ സംഘത്തില്‍ സഞ്ജുവിനെ മാറ്റി പ്രശാന്ത് ചോപ്രയെ ഉള്‍പ്പെടുത്തിയത് മാത്രമാണ് ഏക മാറ്റം. ഏഷ്യാ കപ്പിലെ മോശം പ്രകടനമാണ് തിരുവനന്തപുരത്തുകാരന് തിരിച്ചടിയായത്. ടീം: ഉന്‍മുക്ത് ചന്ദ് (ക്യാപ്റ്റന്‍), അക്ഷദീപ് നാഥ് (വൈസ് ക്യാപ്റ്റന്‍), മനന്‍ വോറ, അഖില്‍ ഹെര്‍വാദ്കര്‍, വിജയ് സോള്‍, സന്ദീപന്‍ ദാസ്, ബി. അപരാജിത്, പ്രശാന്ത് ചോപ്ര, സന്ദീപ് ശര്‍മ, കമാല്‍ പാസി, റുഷ് കലാരിയ, മുഹ്സിന്‍ സയ്യിദ്, സ്മിത് പട്ടേല്‍, ഹര്‍മീത് സിങ്, വികാസ് മിശ്ര.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍