Tue, 07/03/2012 - 23:21 ( 46 weeks 2 daysago)
ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ഒക്ടോബര്‍ ഒമ്പതു മുതല്‍
(+)(-) Font Size

ന്യൂദല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒക്ടോബര്‍ ഒമ്പതു മുതല്‍ 28 വരെ ദക്ഷിണാഫ്രിക്കയില്‍ നടക്കും. എട്ടു രാജ്യങ്ങളില്‍നിന്നുള്ള 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ വേദികള്‍ ജൊഹാനസ്ബര്‍ഗ്, കേപ് ടൗണ്‍, സെഞ്ചൂറിയന്‍, ഡര്‍ബന്‍ എന്നിവയാണ്. എട്ട് ടീമുകള്‍ക്ക് നേരിട്ട് പ്രവേശം ലഭിച്ചിട്ടുണ്ട്. യോഗ്യതാ മത്സരങ്ങളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കും അവസാന റൗണ്ടില്‍ കളിക്കാം.
ഐ.പി.എല്ലിലെ നാലാം സ്ഥാനക്കാര്‍ക്ക് കഴിഞ്ഞ തവണ യോഗ്യതാ റൗണ്ടിലൂടെയാണ് പ്രവേശം നല്‍കിയത്. എന്നാല്‍, ഇക്കുറി നാല് ടീമുകള്‍ക്കും നേരിട്ട് ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യന്‍ പ്രതിനിധികളായി നിലവിലെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ദല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നിവര്‍ കളിക്കുമെന്നുറപ്പായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus