തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ളബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തിയ ബിരുദാനന്തര ജേണലിസം ഡിപ്ളോമ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മെഡല്‍ - അവാര്‍ഡ് ജേതാക്കള്‍: റിപ്പോര്‍ട്ടിങ്ങിന് കെ. സുകുമാരന്‍ സ്മാരക സ്വര്‍ണമെഡല്‍ -അരുണ്‍ ശ്യാംനാഥ്. എഡിറ്റിങ്ങിന് കെ.എം. ചെറിയാന്‍ സ്മാരക സ്വര്‍ണമെഡല്‍ - ഗ്രീഷ്മ ആര്‍. പ്രസാദ്.
പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥിക്കുള്ള കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണമെഡല്‍ - ഗ്രീഷ്മ ആര്‍. പ്രസാദ്. പ്രാക്ടിക്കല്‍ വിഷയങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതിനുള്ള എ.കെ. ഭാസ്കര്‍ കാഷ് അവാര്‍ഡ് - വി.എസ്. സനകന്‍.
റിപ്പോര്‍ട്ടിങ്, എഡിറ്റിങ് പേപ്പറുകള്‍ക്ക് ഒന്നിച്ച് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥിക്കുള്ള എന്‍. കേശവന്‍ നായര്‍ കാഷ് അവാര്‍ഡ് - ഗ്രീഷ്മ ആര്‍. പ്രസാദ്, കെ.സി. ജോണ്‍ സ്മാരക കാഷ് അവാര്‍ഡുകള്‍: ഇംഗ്ളീഷ് -അരുണ്‍ ശ്യാംനാഥ്, മലയാളം -എ. അരുണ്‍.
പരീക്ഷാഫലം പ്രസ്ക്ളബ് വെബ്സൈറ്റില്‍ ലഭ്യമാണ്. www.keralapressclub.com
നിങ്ങളുടെ അഭിപ്രായങ്ങള്‍