ഇന്ത്യന്‍ വ്യോമസേന 24 തസ്തികകളില്‍ തൊഴിലവസരം നല്‍കുന്നു. ഗ്രൂപ്പ് സിയില്‍ 154 ഒഴിവുകളാണുള്ളത്. ശമ്പളം: 5200-20,200. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 21: പ്രായം: എല്‍.ഡി.സിക്ക് 18-27 വയസ്സും മറ്റു തസ്തികകള്‍ക്ക് 18-25 ഉം ആണ്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
തസ്തികകളും യോഗ്യതയും: ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്- പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം. ഇംഗ്ളീഷില്‍ മിനിറ്റില്‍ 35 വാക്ക് അല്ലെങ്കില്‍ ഹിന്ദിയില്‍ 30 വാക്ക് ടൈപ്പിങ് വേഗം.
സ്റ്റോര്‍ കീപ്പര്‍: ബിരുദം. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
അസി. സ്റ്റോര്‍ കീപ്പര്‍: പത്താം ക്ളാസ് അല്ലെങ്കില്‍ തത്തുല്യം.
കുക്ക്: പത്താം ക്ളാസ്. ആറുമാസ പരിചയം
ഇലക്ട്രീഷ്യന്‍: ഐ.ടി.ഐ.
റഡാര്‍ മെക്കാനിക്ക്: ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ഇതേ ജോലിയില്‍ മൂന്നു വര്‍ഷ പരിചയമുള്ള വിമുക്ത ഭടന്‍.
പെയിന്റര്‍: ഐ.ടി.ഐ. അല്ലെങ്കില്‍ ഇതേ ജോലിയില്‍ പരിചയമുള്ള വിമുക്ത ഭടന്‍.
ലാസ്കര്‍, സ്വീപര്‍, വാഷര്‍ അപ്: പത്താം ക്ളാസ്.
വാച്ച്മാന്‍: പത്താം ക്ളാസ്, ആറുമാസ പരിചയം.
മെസ് വെയ്റ്റര്‍: പത്താം ക്ളാസ്, ആറു മാസ പരിചയം.
ആയ, വാര്‍ഡ് സഹായിക: പത്താം ക്ളാസ്, മൂന്നു വര്‍ഷ പ്രവൃത്തി പരിചയം.
ദോബി: പത്താം ക്ളാസ്, മൂന്നു വര്‍ഷ പ്രവൃത്തി പരിചയം.
ലേബറര്‍: പത്താം ക്ളാസ്. അല്ലെങ്കില്‍ ഈ മേഖലയില്‍ പരിചയമുള്ള വിമുക്ത ഭടന്‍.
ഫയര്‍മാന്‍: പത്താം ക്ളാസ്. ഫയര്‍ഫൈറ്റിങില്‍ പരിശീലനം നേടണം. ഈ മേഖലയില്‍ പരിചയമുള്ള വിമുക്തഭടര്‍ക്കും അപേക്ഷിക്കാം. 165 സെ.മീ കുറഞ്ഞ ഉയരം വേണം. നെഞ്ചളവ് 81.5. വികസിപ്പിക്കുമ്പോള്‍ 85 സെ.മീ. തൂക്കം 50 കി.ഗ്രാം.
ഫയര്‍മാന്‍ തസ്തികക്ക് കായികക്ഷമതാ പരീക്ഷ ജയിക്കണം.
വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ അതതു സെന്ററുകളില്‍ നല്‍കണം. വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി എന്നിവയുടെ സര്‍ട്ടിഫിക്കറ്റ്, വികലാംഗര്‍ വൈകല്യ സര്‍ട്ടിഫിക്കറ്റ്, വിമുക്ത ഭടര്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും 5 രൂപ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസമെഴുതിയ കവറും സഹിതം അപേക്ഷ അയക്കണം. അപേക്ഷാ ഫോമില്‍ ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തണം. ഒന്നിലധികം അപേക്ഷ അയക്കുന്നവര്‍ വെവ്വേറെ അപേക്ഷ അയക്കണം. അപേക്ഷയുടെ മാതൃകയും മറ്റു വിശദവിവരങ്ങളും ലഭിക്കാന്‍ താഴെ കൊടുത്ത ലിങ്കില്‍ ക്ളിക് ചെയ്യുക
www.bangarticles.info/uploads/2012/07/Indian-Air-Force-Group-C-Civilian-...
എയര്‍ഫോഴ്സിന്റെ വെബ്സൈറ്റ്: www.indianairforce.nic.in


നിങ്ങളുടെ അഭിപ്രായങ്ങള്‍