12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ബാങ്ക് വഴി മണ്ണെണ്ണ സബ്സിഡി: സഹകരിക്കില്ളെന്ന് വ്യാപാരികള്‍

തൊടുപുഴ: മണ്ണെണ്ണ സബ്സിഡി തുക ഉപഭോക്താവിന് ബാങ്ക് വഴി നേരിട്ട് നല്‍കുന്ന പദ്ധതി കേരളത്തില്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍. ആദ്യഘട്ടമായി നെയ്യാറ്റിന്‍കര, കൊച്ചി താലൂക്കുകളില്‍ സെപ്റ്റംബര്‍ മുതല്‍ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രി വിളിച്ചുകൂട്ടിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ഡിസംബര്‍ മുതല്‍ എല്ലാ ജില്ലയിലും ഈ പദ്ധതി ആരംഭിക്കും. സബ്സിഡി തുക കാര്‍ഡ് ഉടമകളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് എല്ലാ കാര്‍ഡ് ഉടമകളും ദേശസാത്കൃത ബാങ്കുകളില്‍ അക്കൗണ്ട് തുറക്കണമെന്ന് ജില്ലാ സപൈ്ള ഓഫിസര്‍മാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
വേണ്ടത്ര ചര്‍ച്ച നടത്താതെ ഏകപക്ഷീയമായി നടപ്പാക്കുന്ന ഈ പദ്ധതിയുമായി റേഷന്‍ വ്യാപാരികള്‍ സഹകരിക്കില്ളെന്നും ലിറ്ററിന് 57 രൂപക്ക് മണ്ണെണ്ണ വില്‍ക്കാന്‍ റേഷന്‍ വ്യാപാരികള്‍ തയാറല്ളെന്നും റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. പദ്ധതി നടപ്പാക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ കേരളം പദ്ധതിയുമായി മുന്നോട്ട് നീങ്ങുന്നതില്‍ ദുരൂഹതയുണ്ട്. ബാങ്കുകളുടെയും ചില സ്വകാര്യ ഏജന്‍സികളുടെയും സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ തീരുമാനം. പ്രാരംഭ ചെലവുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 100 കോടി തട്ടിയെടുക്കുകയാണ് ഏജന്‍സികളുടെ ലക്ഷ്യം.
സര്‍വകക്ഷി യോഗം വിളിച്ചുകൂട്ടി അഭിപ്രായ ഐക്യം ഉണ്ടാക്കിയതിനുശേഷം മാത്രമേ പദ്ധതി കേരളത്തില്‍ നടപ്പാക്കാവൂയെന്നും യോഗം ആവശ്യപ്പെട്ടു.
പുതിയ പദ്ധതി വ്യാപാരികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തും. നിര്‍ധന കുടുംബത്തിന് വന്‍തുക മുന്‍കൂര്‍ മുടക്കി മണ്ണെണ്ണ വാങ്ങാന്‍ കഴിയില്ല. സബ്സിഡി തുക എന്ന് ലഭിക്കുമെന്ന് വ്യക്തമാക്കുന്നില്ല. 57 രൂപക്ക് മണ്ണെണ്ണ വാങ്ങാന്‍ ആളെ കിട്ടാതെ റേഷന്‍ കടകള്‍ അടച്ചുപൂട്ടേണ്ടി വരും. രാജസ്ഥാനില്‍ തുടക്കം കുറിച്ച ഈ പദ്ധതി പരാജയപ്പെട്ടതാണ്. 83000 ലിറ്റര്‍ മണ്ണെണ്ണ വില്‍പ്പന നടത്തിയ രാജസ്ഥാനില്‍ 13,000 ലിറ്റര്‍ മാത്രമാണ് വില്‍പ്പന.
ദേശീയ പ്രസിഡന്‍റ് ബേബിച്ചന്‍ മുക്കാടന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ എ. ഷാജഹാന്‍, വര്‍ക്കിങ് പ്രസിഡന്‍റുമാരായ കൈതക്കോട് രാധാകൃഷ്ണന്‍, അടര്‍ ഗോപാലന്‍നായര്‍, കിടാരക്കുഴി സോമന്‍, സംസ്ഥാന സെക്രട്ടറിമാരായ എ.കെ. അഷ്റഫ്,ആന്‍റണി പാലക്കുഴി,ജി. സെന്‍, സന്തോഷ് വെട്ടിമറ്റം, ടി.ജെ. ജോസഫ് കുഞ്ഞ്, എ.ആര്‍. ബാലന്‍, പറക്കോട് അന്‍സാരി, നാസര്‍ പൊറ്റാരത്തില്‍, കെ.എം. മുസ്തഫ, തോമസ് ജോസ്, എന്‍.ബി. ശിവദാസ്, കെ.വി. സുരേഷ്കുമാര്‍, ഭദ്രന്‍ കല്ലറക്കല്‍ എന്നിവര്‍ സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com