വാഴൂര്‍: ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ പുളിക്കല്‍ കവലക്ക് സമീപം ഓട്ടോ ബസിലും കാറിലും ഇടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്.
ഓട്ടോ യാത്രക്കാരായ പത്തനാട് പടനിലം രജ്ഞുവിനെ (23) ചത്തെിപ്പുഴ സ്വകാര്യ ആശുപത്രിയിലും പത്തനാട് പുതുപ്പറമ്പില്‍ കരോട്ട് രാജേഷ് (35),ചാരംപറമ്പ് മാടപ്പാട്ട് മനു (24) എന്നിവരെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലിനാണ് അപകടം. ബസിനെ മറികടക്കാന്‍ ശ്രമിക്കവേ ബസില്‍ തട്ടിയ ഓട്ടോ എതിര്‍ ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. പള്ളിക്കത്തോട് പൊലീസ് നടപടി സ്വീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍