12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

പകര്‍ച്ചപ്പനി ബാധിതര്‍ 40,000 കവിഞ്ഞു

കോട്ടയം: പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. നാലുമാസത്തിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സതേടിയ പനിബാധിതരുടെ എണ്ണം നാല്‍പ്പതിനായിരത്തോളമായി. കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ 18,000ത്തോളം പേരാണ് പനിബാധിതര്‍. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 16575 പനിബാധിതരാണ് ജില്ലയിലുണ്ടായത്. സ്വകാര്യആശുപത്രികളില്‍ ചികിത്സ തേടിയവര്‍ ഇതിന്‍െറ മൂന്നിരട്ടി വരും.
എലിപ്പനിബാധിച്ച് രണ്ടുപേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞവര്‍ഷം രണ്ടുഎലിപ്പനി കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ എണ്ണത്തില്‍ അര്‍ധസെഞ്ച്വറിതികച്ച ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേരും ന്യുമോണിയ പിടിപെട്ട് മൂന്നുപേരും മരിച്ചുവെന്നാണ് ഒൗദ്യോഗികകണക്ക്. നഗര-ഗ്രാമ പ്രദേശങ്ങള്‍ വ്യത്യാസമില്ലാതെ മഞ്ഞപ്പിത്തവും പടരുകയാണ്. രണ്ട് എച്ച്1 എന്‍1 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച മാത്രം സര്‍ക്കാര്‍ ആശുപ ത്രികളില്‍ 932 പനിബാധിതര്‍ ചികിത്സക്കത്തെി. വയറിളക്കം ബാധിച്ച് 60 പേരും ചിക്കന്‍പോക്സ് പിടിപെട്ട് ഏഴുപേരും ചികിത്സ തേടി. പള്ളിക്കത്തോട്, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ രണ്ടുവീതവും മുണ്ടുംകുന്ന്, കൂരോപ്പട, തീക്കോയി എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും ചിക്കന്‍പോക്സ് സ്ഥിരീകരിച്ചു.
കോട്ടയം തിരുവാര്‍പ്പില്‍ ഒരാള്‍ക്ക് ന്യുമോണിയയും ബാധിച്ചിട്ടുണ്ട്. ഡെങ്കിപ്പനിയെന്ന് സംശയിച്ച് ആറുപേര്‍ കഴിഞ്ഞദിവസം വിവിധ ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്. പാമ്പാടിയില്‍ രണ്ടും എലിക്കുളം, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, കോട്ടയം നഗരസഭ എന്നിവിടങ്ങളില്‍നിന്ന് ഒരാളുമാണ് ചികിത്സ തേടിയത്. എലിപ്പനി സംശയിച്ച് പാമ്പാടിയില്‍ ഒരാളും ടൈഫോയിഡ് ബാധിച്ച് കാരൂര്‍, മറവന്‍തുരുത്ത് എന്നിവിടങ്ങളില്‍ ഓരോരുത്തരും ചികിത്സതേടി.
പകര്‍ച്ചപ്പനി ബാധിതരില്‍ കൂടുതല്‍ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളാണെന്നത് ആശങ്കയുയര്‍ത്തുകയാണ്.
കുട്ടികളെ ചികിത്സിക്കാന്‍ മറ്റ് വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ വിമുഖത പ്രകടിപ്പിക്കുന്നതോടെ ശിശുരോഗവിദഗ്ധരെ കാണാന്‍ തിരക്ക് ഏറെയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com