വള്ളികുന്നം: ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ യുവതി ഉള്‍പ്പെടെയുള്ള പ്രതികള്‍ റിമാന്‍ഡില്‍. റെയില്‍വേയില്‍ കോണ്‍ട്രാക്ടറാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ മംഗലാപുരം തലപ്പാടി നിസഗനിലയത്തില്‍ രാഘവന്‍ (58), ഇയാളുടെ സഹായി കുറത്തികാട് വരേണിക്കല്‍ കെ.ജി. സദനില്‍ പ്രസന്ന നായര്‍ (42) എന്നിവരെയാണ് കായംകുളം കോടതി റിമാന്‍ഡുചെയ്തത്.
റെയില്‍വേ കോണ്‍ട്രാക്ടറാണെന്ന് പറഞ്ഞ് പലരില്‍ നിന്ന് 13 ലക്ഷത്തോളം രൂപഇയാള്‍ തട്ടിയെടുത്തു. കോണ്‍ട്രാക്ട് ഏറ്റെടുക്കാന്‍ നല്‍കുന്ന പണത്തിന് ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
കറ്റാനം ഭരണിക്കാവ് ഉഷസില്‍ ചന്ദ്രമതി, വെട്ടിക്കോട് പനച്ചവിളയില്‍ മണി, ചെന്നിത്തല ചാറുവേലില്‍ തെക്കേതില്‍ ശാന്തമ്മ എന്നിവരുടെ പരാതിയില്‍ കഴിഞ്ഞദിവസം പ്രസന്നയുടെ വീട്ടില്‍ നിന്നാണ് വള്ളികുന്നം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
റെയില്‍വേ കോണ്‍ട്രാക്ട് പണി ഏറ്റെടുക്കാനെന്ന വ്യാജേന ശാന്തമ്മയില്‍ നിന്ന് മൂന്നുലക്ഷവും മണിയില്‍ നിന്ന് എട്ടുലക്ഷവും ചന്ദ്രമതിയില്‍ നിന്ന് രണ്ടുലക്ഷവും ഇവര്‍ വാങ്ങിയിരുന്നു. ഈ പണം 30 ശതമാനം ലാഭവിഹിതവും കൂട്ടി 15 ദിവസങ്ങള്‍ക്കുള്ളില്‍ തിരികെ നല്‍കാമെന്നും പറഞ്ഞു.
ഇതിന്‍െറ ഉറപ്പിന് ചന്ദ്രമതിക്ക് 1,05,000 രൂപയുടെയും മണിക്ക് പത്തുലക്ഷം രൂപയുടെയും ശാന്തമ്മക്ക് മൂന്നരലക്ഷത്തിന്‍െറയും ചെക്കുകള്‍ നല്‍കി. കാലാവധി കഴിഞ്ഞ് ചെക് മാറാനായി ബാങ്കില്‍ ചെന്നപ്പോള്‍ പണമില്ളെന്നുപറഞ്ഞ് മടക്കി അയക്കുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പിന് ഇരയായവര്‍ നേരില്‍കണ്ട് പണം നല്‍കണമെന്ന് പലതവണ പറഞ്ഞെങ്കിലും കൊടുത്തില്ല. തുടര്‍ന്നാണ് ഇവര്‍ ജില്ലാ പൊലീസ് ചീഫിനും വള്ളികുന്നം പൊലീസിനും പരാതി നല്‍കിയത്.
ഭര്‍ത്താവാണെന്ന് പറഞ്ഞാണ് പ്രസന്ന നായര്‍ രാഘവനെ പരിചയപ്പെടുത്തിയത്. ബ്രൈറ്റ് ന്യൂസ് എന്ന മാസികയുടെ മറവിലും ഇയാള്‍ തട്ടിപ്പ് നടത്തിയതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
മാസികകളുടെ കോപ്പികളും പൊലീസ് പിടിച്ചെടുത്തു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായും സംശയമുണ്ട്. റെയില്‍വേയിലെ ഉയര്‍ന്ന പദവിയിലുള്ള പലരുമായി ഇയാള്‍ കോടികളുടെ കോണ്‍ട്രാക്ട് വര്‍ക്ക് നടത്തുന്നതായും ഇയാള്‍ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍