12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

മലയോരത്ത് ലഹരി അരിഷ്ടവും വ്യാജമദ്യവും വ്യാപകം

ശ്രീകണ്ഠപുരം: മലയോര ഗ്രാമങ്ങളില്‍ ലഹരി അരിഷ്ട വില്‍പനയും അനധികൃത വിദേശമദ്യ വില്‍പനയും വ്യാപകമായി.
വന്‍തോതില്‍ ലഹരി അരിഷ്ടങ്ങളും വ്യാജമദ്യവും നിര്‍മിച്ച് വില്‍പന നടത്തുന്ന കേന്ദ്രങ്ങള്‍ അതിര്‍ത്തി ഗ്രാമപ്രദേശങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. പാന്‍മസാല നിരോധം വന്നതോടെ ലഹരി അരിഷ്ടത്തിന് ആവശ്യക്കാരേറെയുണ്ടത്രെ.
ശ്രീകണ്ഠപുരം, പയ്യാവൂര്‍, ഏരുവേശി, നടുവില്‍, ഉളിക്കല്‍ പഞ്ചായത്തുകളിലാണ് ഇത്തരം സംഘങ്ങള്‍ വ്യാപകമായുള്ളത്. കുറഞ്ഞ വിലക്ക് ഇത്തരം വസ്തുക്കള്‍ വില്‍പന നടത്തുന്ന കടകളും മലയോരമേഖലയിലുണ്ട്. ചില ആയുര്‍വേദ മരുന്നുകളുടെ മറവിലും വില്‍പന നടക്കുന്നുണ്ട്. പയ്യാവൂര്‍ പഞ്ചായത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലെ വനാന്തരങ്ങളിലും തോട്ടിന്‍കരയിലും പുഴയോരത്തും വ്യാജവാറ്റ് കേന്ദ്രങ്ങളും വില്‍പനകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
ഏരുവേശി പഞ്ചായത്തിലെ ചെമ്പേരി, അരീക്കാമല ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ വ്യാജന്‍ ഒഴുകുന്നുണ്ട്. ചന്ദനക്കാംപാറ, കാഞ്ഞിരക്കൊല്ലി, വാതില്‍മട, ചാപ്പക്കടവ് മേഖലയിലും വ്യാജന്‍ സുലഭമാണ്. എക്സൈസ് സംഘത്തിന്‍െറ പരിശോധന കാര്യമായി നടക്കാത്തതിനാല്‍ ഇവയുടെ വില്‍പന തടയാനും കഴിയുന്നില്ല. പൊലീസാണ് ഏറെയും ഇത്തരം കേസുകള്‍ പിടികൂടുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com