പനമരം: സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിട്ടും അതിനനുസരിച്ച് ഡോക്ടര്‍മാരെ നിയമിക്കാത്തതിനാല്‍ പനമരം ഗവ. ആശുപത്രിയില്‍ ഒ.പിയിലത്തെുന്ന രോഗികള്‍ വലയുന്നു. മുന്നൂറോളം രോഗികളാണ് ദിവസവും ഒ.പിയിലത്തെുന്നത്. ഒന്നോ രണ്ടോ ഡോക്ടര്‍മാരേ ഒ.പിയിലുണ്ടാവാറുള്ളൂ.
കുറഞ്ഞത് നാല് ഡോക്ടര്‍മാരെങ്കിലും വേണം.
പകര്‍ച്ചപ്പനി വ്യാപകമായതോടെ ഐ.പിയിലെ 42 കിടക്കകളും നിറഞ്ഞു. സ്ഥലമില്ലാത്തതിനാല്‍ തറയിലും മറ്റും ചില രോഗികളെ കിടത്തിയിട്ടുണ്ട്.
രണ്ട് ഫാര്‍മസിസ്റ്റ് വേണ്ടിടത്ത് ഒരാളേയുള്ളൂ. ഒ.പിയില്‍ മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം രോഗികള്‍ക്ക് ഫാര്‍മസിക്ക് മുമ്പിലും ഏറെനേരം കാത്തുനില്‍ക്കണം. എക്സ്റേ ടെക്നീഷ്യന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാനന്തവാടിയില്‍ നിന്നത്തെും. അതിനാല്‍ എക്സറേ യൂനിറ്റുകൊണ്ട് രോഗികള്‍ക്ക് കാര്യമായ ഗുണമുണ്ടാകുന്നില്ല.
ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്ന കാര്യം ഡി.എം.ഒയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് പനമരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വത്സ ചാക്കോ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍