ഗുരുവായൂര്‍: ഈശ്വരനില്ളെന്ന് പറഞ്ഞ് നടന്നതാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് വിഘാതമായതെന്ന് സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍. ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ കെ.ദാമോദരന്‍ ശതാബ്ദി ആഘോഷത്തിന്‍െറ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈശ്വരന്‍ ഉണ്ട് എന്നും, അത് നിങ്ങളെ ആരൊക്കെയോ വിശ്വസിപ്പിച്ച ഇക്കാണുന്ന ഈശ്വരനല്ളെന്നും, യഥാര്‍ഥ ഈശ്വരന് ചൂഷണ സംവിധാനങ്ങളില്‍ താല്‍പര്യമില്ലായെന്നും ധരിപ്പിച്ച് സാധാരണക്കാരില്‍ പരിണാമത്തിന്‍െറ മാറ്റം വിതക്കുകയാണ് കമ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടിയിരുന്നു.
എന്നാല്‍ ഇതൊന്നും ചെയ്യാതെ വിശ്വാസങ്ങളെ പൂര്‍ണമായി നിഷേധിച്ചത് പരാജയകാരണങ്ങളിലൊന്നായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി കെ.പി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
സൈദ്ധാന്തികന്‍ എന്ന നിലയില്‍ ഇ.എം.എസിനെക്കാള്‍ മുന്നിലാവേണ്ടയാളായിരുന്നു കെ.ദാമോദരനെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ മുമ്പേ പറന്ന പക്ഷിയായ ദാമോദരന്‍ നിര്‍ഭാഗ്യവശാല്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒറ്റപ്പെട്ടു. കെ.ദാമോദരന്‍െറ രാഷ്ട്രീയ ദര്‍ശനത്തെക്കുറിച്ച് മുന്‍ മന്ത്രി ബിനോയ് വിശ്വം സംസാരിച്ചു. ഇ.എം.സതീശന്‍, കെ.കെ.സുധീരന്‍, കെ.എ.ജേക്കബ് എന്നിവര്‍ സംസാരിച്ചു.
കെ.ദാമോദരന്‍ സ്മാരക പുരസ്കാരം അഡ്വ.ഇ.രാജന് സമ്മാനിച്ചു.
രാവിലെ നടന്ന ചടങ്ങ് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.എന്‍.ജയദേവന്‍ അധ്യക്ഷത വഹിച്ചു.
വര്‍ഗ സമരവും മാനവികതയും കൂട്ടിയിണക്കിയ ചിന്തകനായിരുന്നു കെ.ദാമോദരനെന്ന് പ്രഭാഷണം നടത്തിയ മുന്‍ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. ഡോ.കെ.വി.കുഞ്ഞികൃഷ്ണന്‍ "കെ.ദാമോദരന്‍െറ ദാര്‍ശനിക ലോകം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. എം.എല്‍.എമാരായ വി.എസ്.സുനില്‍കുമാര്‍, ഗീത ഗോപി, സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ.വത്സരാജ്, സി.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.
പി.ഭാസ്കരന്‍ ഫൗണ്ടേഷന്‍െറ പാടിപ്പതിഞ്ഞ പാട്ടുകളുടെ അവതരണവും കൃഷ്ണപ്രസാദും സംഘത്തിന്‍െറ തായമ്പകയും അരങ്ങേറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍