മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഇടക്കാല നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ ഉയര്‍ത്തിയതോടെ വായ്പകള്‍ ചെലവു കുറഞ്ഞതാകുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. മുന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ എസ്.ബി.ഐ കഴിഞ്ഞ ദിവസം 0.25 ശതാമനം വര്‍ധിപ്പിച്ചിരുന്നു.
ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി മുതല്‍ എസ്.ബി.ഐ ഒമ്പതു ശതമാനം പലിശ നല്‍കും. എന്നാല്‍ ഇതോടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ ബാങ്കിന്‍െറ നിക്ഷേപ ചെലവ് വര്‍ധിക്കുകയാണ്. ഇതു കുറയാതെ വായ്പകളുടെ പലിശ കുറയ്ക്കാനാവില്ല.
കഴിഞ്ഞ വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന പണപ്പെരുപ്പം ചൂണ്ടിക്കാട്ടി കേന്ദ്ര ബാങ്ക് ഇതില്‍ നിന്ന് പിന്നാക്കം പോവുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍