കായംകുളം: തീരദേശ പാതയിലെ കാവല്‍ക്കാരനില്ലാത്ത ലെവല്‍ക്രോസില്‍ കുടുങ്ങിയ കാറില്‍ ട്രെയിന്‍ ഇടിച്ചു. കാര്‍ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ വരുന്നതുകണ്ട് ഓടിമാറിയ യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കായംകുളം പത്തിയൂര്‍ കിഴക്ക് കുറ്റികുളങ്ങര ലെവല്‍ക്രോസില്‍ ഞായറാഴ്ച ഉച്ചക്ക് 12.25നാണ് സംഭവം. എറണാകുളത്തുനിന്ന് കായംകുളത്തേക്ക് വന്ന പാസഞ്ചറാണ് സാന്‍ട്രോ കാറില്‍ ഇടിച്ചത്. മണ്ണാറശാല ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു കാറിലെ സംഘം.
എരുവ ഇടച്ചിനത്തേ് വടക്ക് നിര്‍മല്‍ (29), അക്കിരത്തേ് രമേശ് (28), ഇഞ്ചക്കല്‍ നിയാസ് (29) എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാര്‍ റെയില്‍വേ പാളത്തില്‍ കയറിയ ഉടന്‍ നിന്നതാണ് അപകട കാരണമായത്. ഈ സമയം ട്രെയിന്‍ വരുന്നതുകണ്ടതോടെ രണ്ടുപേര്‍ പുറത്തിറങ്ങി തള്ളിനീക്കാന്‍ ശ്രമിച്ചു. എന്നാല്‍, കരിങ്കല്ലുകളും മറ്റും ഇളകി കിടക്കുന്ന ട്രാക്കിലൂടെ കാര്‍ തള്ളിമാറ്റാന്‍ കഴിഞ്ഞില്ല. സിഗ്നല്‍ ലഭിക്കാത്തതിനാല്‍ ട്രെയിന്‍ വേഗം കുറച്ചാണ് കടന്നുവന്നത്. കാര്‍ പാളത്തില്‍ കിടക്കുന്നത് ലോക്കോ പൈലറ്റ് കണ്ടതിനാല്‍ ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും കാറില്‍ ഇടിച്ചാണ് നിന്നത്. കാറിന്‍െറ മുന്‍വശം തകര്‍ന്നു.
നിയാസിന്‍െറ ഉടമസ്ഥതയിലുള്ളതാണ് കാര്‍. നിര്‍മലാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തത്തെുടര്‍ന്ന് ഒരുമണിക്കൂറോളം ട്രെയിന്‍ ഗതാഗതം മുടങ്ങി. റെയില്‍വേ അധികൃതരത്തെി പരിശോധന നടത്തിയ ശേഷമാണ് ട്രെയിന്‍ ഗതാഗതം പുന$സ്ഥാപിച്ചത്. ഇവിടെ ഗേറ്റ് സ്ഥാപിക്കുന്നതിന് നടപടി പുരോഗമിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍