മാവേലിക്കര: സാക്ഷരതാ-തുല്യതാ പഠിതാക്കള്‍ക്കും പ്രേരക്മാര്‍ക്കുമായി ജില്ലാ സാക്ഷരതാമിഷന്‍ സംഘടിപ്പിച്ച ദ്വിദിന കലാമേളയില്‍ ഹരിപ്പാട് ബ്ളോക് പഞ്ചായത്ത് 60 പോയന്‍േറാടെ ഓവറോള്‍ ചാമ്പ്യന്മാരായി. 55 പോയന്‍റുനേടിയ മാവേലിക്കര ബ്ളോക് പഞ്ചായത്ത് രണ്ടാമതും 41 പോയന്‍േറാടെ ആലപ്പുഴ മൂന്നാമതും എത്തി. വിജയികള്‍ക്ക് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തമ്പി മേട്ടുതറ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. കലാപ്രതിഭകളെ കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിവാദ്യം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍മാരായ കെ.പി. വിദ്യാധരന്‍ ഉണ്ണിത്താന്‍, അഡ്വ. എം.കെ. അബ്ദുസ്സമദ്, ജില്ലാപഞ്ചായത്തംഗം ഓമനക്കുട്ടിയമ്മ, ബ്ളോക് പഞ്ചായത്ത് കോ ഓഡിനേറ്റര്‍ ബിന്ദുകുമാരി, നഗരസഭാ കൗണ്‍സിലര്‍മാരായ അഡ്വ. പി.വി. സന്തോഷ്കുമാര്‍, ബിനു വര്‍ഗീസ്, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്‍റ് ജി. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍