Sun, 07/01/2012 - 23:07 ( 46 weeks 22 hoursago)
ഗെയിലേറ്റ് കിവികള്‍ക്ക് പൊള്ളി
(+)(-) Font Size
ഗെയില്‍ 85*, പൊള്ളാര്‍ഡ് 63*

ലോഡര്‍ഹില്‍ (അമേരിക്ക): ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയ ക്രിസ് ഗെയിലിന്റെയും വെടിക്കെട്ടുകാരന്‍ കീറണ്‍ പൊള്ളാര്‍ഡിന്റെയും മികവില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി20 മത്സരം വെസ്റ്റിന്‍ഡീസ് 56 റണ്‍സിന് നേടി. ടോസ് നഷ്ടമായി ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 209 റണ്‍സെടുത്തു. കിവികള്‍ 18.3 ഓവറില്‍ 153ന് പുറത്തായി. ഗെയില്‍ 52 പന്തില്‍ 85ഉം പൊള്ളാര്‍ഡ് 29 പന്തില്‍ 63ഉം റണ്‍സടിച്ച് പുറത്താവാതെ നിന്നു. ഗെയിലാണ് കളിയിലെ കേമന്‍. വിജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പയില്‍ വിന്‍ഡീസ് 1-0ത്തിന് മുന്നിലെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus