Sun, 07/01/2012 - 23:06 ( 46 weeks 4 daysago)
ഇന്ത്യന്‍ കോച്ചാവാന്‍ ദ്രാവിഡിന് സമ്മതം
(+)(-) Font Size
ഇന്ത്യന്‍ കോച്ചാവാന്‍ ദ്രാവിഡിന് സമ്മതം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്നതിനോട് രാഹുല്‍ ദ്രാവിഡിന് തുറന്ന മനസ്സ്. കോച്ചാവാന്‍ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന്, 'ഭാവിയില്‍ അങ്ങനെ സംഭവിക്കില്ലെന്ന് ആര്‍ക്കറിയാം' എന്നായിരുന്നു മുന്‍ ക്യാപ്റ്റന്റെ മറുപടി. സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഉത്തരവാദിത്തം തനിക്കുണ്ട്. അക്കാര്യത്തില്‍ ചില തീരുമാനങ്ങളെടുക്കണം. കളിക്കളത്തിലെ മോശം പ്രകടനങ്ങള്‍ കാരണം അപൂര്‍വമായേ ദേഷ്യപ്പെടാറുള്ളൂ. എല്ലാം ഉള്ളിലൊതുക്കുകയാണ് രീതി. ഇതിഹാസതാരങ്ങളായ സചിന്‍ ടെണ്ടുല്‍കര്‍, വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, ഗൗതം ഗംഭീര്‍, വി.വി.എസ് ലക്ഷ്മണ്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ തുടങ്ങിയവര്‍ക്കൊപ്പം കളിക്കാനായത് ഭാഗ്യമാണ്. ക്രിക്കറ്റിന് പുറത്ത് താന്‍ ആരാധിക്കുന്ന കായിക താരം ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദാണെന്നും ദ്രാവിഡ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus