വാഷിങ്ടണ്‍: ഫോട്ടോകള്‍ വാക്കുകളേക്കാള്‍ വാചാലമാകുന്നുവെന്ന മൊഴിയെ സാര്‍ഥകമാക്കി ഈ ചിത്രം അമേരിക്കന്‍ ജനതയുടെ ശ്രദ്ധ കവരുന്നു. പത്രങ്ങള്‍ വഴിയും ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകള്‍ വഴിയും ആ ഫോട്ടോ പ്രചാരം നേടുകയാണ്.
അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കറും റിപ്പബ്ലിക്കന്‍ കക്ഷി നേതാവുമായ ജോണ്‍ ബോണര്‍ കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെ നൈരാശ്യം പ്രകടിപ്പിക്കുന്നതിന്റെയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ മുന്‍ സ്പീക്കര്‍ നാന്‍സി പൊലോസി ആഹ്ലാദചിരി പൊഴിക്കുന്നതിന്റെയും ചിത്രമാണ് ജനങ്ങളില്‍ കൗതുകമുണര്‍ത്തുന്നത്. പ്രസിഡന്റ് ബറാക് ഒബാമയുടെ ആരോഗ്യപരിരക്ഷാ ബില്ലിന് സുപ്രീംകോടതി അംഗീകാരം പ്രഖാപിച്ചതിനോടുള്ള ഇരു നേതാക്കളുടെയും പ്രതികരണമാണ് ഈ ഒറ്റ സ്നാപ്പില്‍ പകര്‍ത്തപ്പെട്ടത്.
മറീനുകളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിച്ച രണ്ടു വ്യത്യസ്ത പാര്‍ട്ടിക്കാരായ നേതാക്കളുടെ വിരുദ്ധ ഭാവപ്രകടനം പകര്‍ത്തിയത് അസോസിയേറ്റഡ് പ്രസിലെ ഫോട്ടോഗ്രാഫറായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍