12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

ക്ഷേമപെന്‍ഷന്‍: 4509 അപേക്ഷ തീര്‍പ്പാക്കി

ആലപ്പുഴ: ക്ഷേമപെന്‍ഷന് വേണ്ടിയുള്ള 4509 അപേക്ഷ തീര്‍പ്പാക്കിയതായി ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. വാര്‍ധക്യകാല പെന്‍ഷനുള്ള 190ഉം വിധവാപെന്‍ഷനുള്ള 2223ഉം വികലാംഗ പെന്‍ഷനുള്ള 877ഉം അവിവാഹിത വനിതാപെന്‍ഷനുള്ള 143ഉം കര്‍ഷകത്തൊഴിലാളി പെന്‍ഷനുള്ള 1076ഉം അപേക്ഷയാണ് തീര്‍പ്പാക്കിയത്. ദാരിദ്ര്യ ലഘൂകരണ വിഭാഗം 342 പേര്‍ക്ക് തൊഴില്‍ കാര്‍ഡ് നല്‍കി. ചേര്‍ത്തലയിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കെട്ടിടം നിര്‍മിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥലം ലഭ്യമാക്കണമെന്നും തുറവൂരില്‍ സംസ്കൃത സര്‍വകലാശാലാ പ്രാദേശികകേന്ദ്രത്തിന് കെട്ടിടം പണിയാന്‍ ലാന്‍ഡ് ബാങ്കില്‍നിന്ന് 1.4 ഏക്കര്‍ അനുവദിക്കണമെന്നും എ.എം. ആരിഫ് എം.എല്‍.എ ആവശ്യപ്പെട്ടു.
വൈ.എം.സി.എ ജങ്ഷനില്‍ ട്രാഫിക് പൊലീസിനെ നിയോഗിച്ചതായി ജില്ലാ പൊലീസ് മേധാവി കെ.ജി. ജയിംസ് പറഞ്ഞു. ബി.പി.എല്‍ കാര്‍ഡ് ഇല്ലാത്ത, അര്‍ഹരായ പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷ നല്‍കിയാലുടന്‍ കാര്‍ഡ് അനുവദിക്കുമെന്ന് ജില്ലാ സപൈ്ള ഓഫിസര്‍ ശാന്തകുമാരി അറിയിച്ചു. പാചക വാതക ഏജന്‍സികള്‍ ഉപയോക്താക്കളെ മാറ്റുമ്പോള്‍ വ്യക്തിഗത അപേക്ഷകള്‍ നല്‍കേണ്ടിവരുന്നത് ഒഴിവാക്കാന്‍ ഏജന്‍സികള്‍ രേഖകള്‍ പരസ്പരം കൈമാറാന്‍ സംവിധാനമൊരുക്കണമെന്ന് ഭാരത് പെട്രോളിയം കോര്‍പറേഷനോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യോഗം വിളിക്കാനും പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എ.ഡി.എം കെ.പി. തമ്പി നിര്‍ദേശം നല്‍കി. അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ യോഗം നിര്‍ദേശിച്ചു.
സിവില്‍സ്റ്റേഷന്‍ വഴി കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണം നടപ്പാക്കുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ പറഞ്ഞു. ദേശീയപാതയില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും ചന്തിരൂര്‍ ഭാഗത്തെ വെള്ളക്കെട്ട് മാറ്റാനും നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലയിലെ വികസന പദ്ധതികളുടെ പുരോഗതി റിപ്പോര്‍ട്ട് യോഗം ചര്‍ച്ചചെയ്തു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ.പി. തമ്പി അധ്യക്ഷത വഹിച്ചു.ജില്ലാ പ്ളാനിങ് ഓഫിസര്‍ എം.സി. തങ്കപ്പന്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com