12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

ബി.എ, ബി.കോം ഓപണ്‍ സ്ട്രീം കോഴ്സിന് അപേക്ഷിക്കാം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ആഗസ്റ്റ് 11, 12 തീയതികളില്‍ നടത്തുന്ന ബി.എ/ബി.കോം ഓപണ്‍ സ്ട്രീം പ്രവേശ പരീക്ഷക്ക് പിഴയില്ലാതെ ജൂലൈ അഞ്ചുവരെ അപേക്ഷിക്കാം. 2012 ജൂലൈ ഒന്നിന് 18 വയസ്സ് തികയണമെന്നതു മാത്രമാണ് യോഗ്യത. മറ്റ് വിദ്യാഭ്യാസ യോഗ്യതകളൊന്നും ആവശ്യമില്ല.
കാലിക്കറ്റ് സര്‍വകലാശാലയുടെ റെഗുലര്‍ ബിരുദ കോഴ്സിനു തുല്യമാണ് ഓപണ്‍ ബിരുദ കോഴ്സ്. (+2, പ്രീഡിഗ്രി/ തത്തുല്യ യോഗ്യതയുള്ളവര്‍ ഈ പരീക്ഷക്ക് അപേക്ഷിക്കാന്‍ പാടില്ല). ആഗസ്റ്റ്, 11, 12 തീയതികളില്‍ നടത്തുന്ന പ്രവേശ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ബിരുദ കോഴ്സിന് പ്രവേശം ലഭിക്കുന്നത്. കേരളത്തില്‍ കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എന്നീ ജില്ലകളൊഴിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. കേരളത്തിന് പുറത്ത് മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ഗള്‍ഫ് സെന്‍ററുകള്‍ എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.
ഇവിടങ്ങളിലെ വിദ്യാര്‍ഥികള്‍ അതത് സെന്‍ററുകള്‍ വഴി അപേക്ഷിക്കണം. ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങളാവും പ്രവേശ പരീക്ഷക്ക് ഉണ്ടാവുക. ഇതിനുവേണ്ട പാഠാവലിയും ചോദ്യബാങ്കും അപേക്ഷിക്കുന്നവര്‍ക്ക് നല്‍കും. ചോദ്യബാങ്കില്‍നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടാവുക. ഇന്ത്യയിലെ അപേക്ഷകര്‍ക്ക് 750 രൂപയാണ് പരീക്ഷാ ഫീസ്. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് 375 രൂപ. മലപ്പുറം ജില്ലാ ട്രഷറികളില്‍ 8443-00-106 PD Account of Finance Officer എന്ന ഹെഡിലും മറ്റ് ജില്ലകളിലെ ട്രഷറികളില്‍, 8658-00-102-96(02) CUS എന്ന ഹെഡിലുമാണ് ഫീസ് അടക്കേണ്ടത് . അപേക്ഷ ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്.
സര്‍വകലാശാലയുടെ വെബ്സൈറ്റിലെ (www.universityofcalicut.info) ഹോം പേജിലുള്ള Open stream EE2012 എന്ന ലിങ്കില്‍ ക്ളിക് ചെയ്താല്‍ അപേക്ഷിക്കേണ്ട വിധവും അപേക്ഷാ ഫോമും ലഭിക്കും. അപേക്ഷയുടെ പ്രിന്‍റൗട്ടും ഫീസടച്ചതിന്‍െറ രേഖകളും ജൂലായ് 13നകം വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ ലഭിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0494 2407356, 2407512, 2407469.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com