12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

കേരള ബി.എസ് സി: 79.59 ശതമാനം വിജയം

കേരള ബി.എസ് സി: 79.59 ശതമാനം വിജയം

തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ച്ച് -ഏപ്രിലില്‍ നടത്തിയ അവസാന വര്‍ഷ ബി.എസ്സി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 6698 പേര്‍ എഴുതിയ പരീക്ഷയില്‍ 3801 പേര്‍ ഫസ്റ്റ് ക്ളാസിലും 1099 പേര്‍ സെക്കന്‍ഡ് ക്ളാസിലും 461 പേര്‍ തേഡ് ക്ളാസിലും വിജയിച്ചു. വിജയശതമാനം 79.59. കഴിഞ്ഞവര്‍ഷം 76.25 ആയിരുന്നു. www.keralauniversity.ac.in എന്ന സര്‍വകലാശാല വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്.11 വിഷയങ്ങളിലായി ഒന്നാം റാങ്ക്നേടിയ 14ല്‍ 12 ഉം പെണ്‍കുട്ടികളാണ്.
ഒന്നാം റാങ്കുകാര്‍: മാത്തമാറ്റിക്സ് (നാല് ഒന്നാം റാങ്കുകാര്‍) : ദേവിക. എസ് -ബിഷപ് മൂര്‍ കോളജ്, മാവേലിക്കര, ആശ എസ്. രാജ് -സെന്‍റ് സ്റ്റീഫന്‍സ് കോളജ്, പത്തനാപുരം, ബിന്‍റു ശ്യാം -എസ്.എന്‍ കോളജ്, വര്‍ക്കല, സിനു ലാല്‍ റ്റി.എസ്-എസ്.ജി. കോളജ്, കൊട്ടാരക്കര. ഫിസിക്സ് : മായാറാണി. എം- എന്‍.എസ്.എസ്. കോളജ് ചേര്‍ത്തല. കെമിസ്ട്രി : അഞ്ജു ആര്‍ -എസ്.എന്‍ കോളജ്, വര്‍ക്കല. ബോട്ടണി : വിന്ധ്യ വി.എസ് -ഡി.ബി. കോളജ്, ശാസ്താംകോട്ട. സുവോളജി : മീര വി-ബിഷപ് മൂര്‍ കോളജ്, മാവേലിക്കര. ജിയോളജി : കീര്‍ത്തി സുരേഷ് -എസ്.എന്‍ കോളജ്, വര്‍ക്കല. സ്റ്റാറ്റിസ്റ്റിക്സ് : മഞ്ജുഷ മുരളി -എം.എസ്.എം. കോളേജ് കായംകുളം.
ഹോം സയന്‍സ് : രശ്മി ആര്‍ -എന്‍.എസ്.എസ്. കോളജ്, നീറമണ്‍കര. ജ്യോഗ്രഫി : ഐശ്വര്യ ഫിലിപ് - യൂനിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം. പോളിമര്‍ കെമിസ്ട്രി : പ്രിന്‍സി വര്‍ഗീസ് -എഫ്.എം.എന്‍. കോളജ്, കൊല്ലം. ബയോകെമിസ്ട്രി : അശ്വതി ജെ. മോഹന്‍ -റ്റി.കെ.എം. കോളജ്, കൊല്ലം. വിവിധ വിഷയങ്ങളില്‍ മൊത്തം വിജയശതമാനം: മാത്തമാറ്റിക്സ് -89, ഫിസിക്സ്-79.75, കെമിസ്ട്രി - 71.05,ബോട്ടണി-78.41, സുവോളജി-81.1, ജിയോളജി-86.36, സ്റ്റാറ്റിസ്റ്റിക്സ്- 78, ഹോംസയന്‍സ്-89.7, ജ്യോഗ്രഫി-78.7,പോളിമര്‍ കെമിസ്ട്രി-59.7, ബയോകെമിസ്ട്രി- 93.80.
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് ഒന്ന് വരെ അപേക്ഷിക്കാം. മാര്‍ക്ക്ലിസ്റ്റുകള്‍ ജൂലൈ 20 മുതല്‍ സര്‍വകലാശാലയില്‍ നിന്ന് പരീക്ഷാകേന്ദ്രങ്ങളിലേക്ക് അയക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com