|
വിംബ്ള്‍ഡണ്‍: ഫെഡറര്‍, സെറീന പ്രീ ക്വാര്‍ട്ടറില്‍
![]() ലണ്ടന്‍: പ്രമുഖ താരങ്ങളായ റോജര്‍ ഫെഡററും സെറീന വില്യംസും വിംബ്ള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വിക്ടോറിയാ അസാരെങ്ക, അന ഇവാനോവിച്, പെട്രാ ക്വിറ്റോവ തുടങ്ങിയവരും അവസാന റൗണ്ടില്‍ ഇടംപിടിച്ചപ്പോള്‍ സാറ ഇറാനി മൂന്നാം റൗണ്ടില്‍ തോറ്റുമടങ്ങി. ഭൂപതി-സാനിയ പുറത്ത്; പേസ് സഖ്യം മുന്നോട്ട്ലണ്ടന്: കിരീട പ്രതീക്ഷയായിരുന്ന ഇന്ത്യയുടെ മഹേഷ് ഭൂപതി-സാനിയ മിര്‍സ സഖ്യം വിംബ്ള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി. മിക്സഡ് ഡബ്ള്‍സ് മൂന്നാം റൗണ്ടില്‍ പോള്‍ ഹാന്‍ലീ (ആസ്ട്രേലിയ)-അല്ല കുദ്റത്സേവ (റഷ്യ) ജോടിയാണ് ഇവരെ മടക്കിയത്. സ്കോര്‍: 6-3, 6-1.ലിയാന്‍ഡര്‍ പേസും ചെക് റിപ്പബ്ലിക്കിന്റെ റഡേക് സ്റ്റെപാനക്കും അടങ്ങിയ ടീം പുരുഷ ഡബ്ള്‍സ് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍