|
യൂത്ത് അത്ലറ്റിക്സ്: കേരള ടീം പ്രഖ്യാപിച്ചു
![]() കൊച്ചി: ബംഗളൂരുവില്‍ നടക്കുന്ന ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ശനിയാഴ്ച എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സിന് ശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇരു വിഭാഗങ്ങളിലുമായി 78 അംഗ സംഘമാവും കേരളത്തെ പ്രതിനിധാനംചെയ്യുക. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 33 പേരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 36 പേരുമാണ് കേരളത്തിനായി ട്രാക്കിലിറങ്ങുക. ശ്രീനിത്ത് മോഹന്‍, പി. മുഹമ്മദ് അഫ്സല്‍, എ.എം. അബ്ദുസ്സമദ്, ജെസി ജോസഫ്, പി.എം. അഞ്ജു, ജെനിമോള്‍ ജോയി, നീനു തോമസ് എന്നിവരാണ് ശ്രദ്ധേയ താരങ്ങള്‍. 13 മുതല്‍ 15 വരെ ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിലാണ് 10ാമത് ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍