ജയ്പൂര്‍: പതിനാറുകാരിയെ അഞ്ചു യുവാക്കള്‍ ചേര്‍ന്ന് ഇരുപത് ദിവസം കാറില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലാണ് ഈ ക്രൂരകൃത്യം നടന്നത്. സികാര്‍ ജില്ലയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ തന്‍െറ അമ്മായിയുടെ വീട്ടിലേക്ക് പൊകവെ ജൂണ്‍ 4ന് കാണാതായിരുന്നു. കാണാതായ ദിവസം തന്നെ കുടുംബം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
ജൂണ്‍ 24 ഞായറാഴ്ച യുവാക്കളില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി കുടുംബാംഗങ്ങളുടെ അരികില്‍ എത്തിയെങ്കിലും ഭയം നിമിത്തം ഒന്നും സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് വ്യാഴാഴ്ചയാണ് കുട്ടിയും കുടുംബാംഗങ്ങളും പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
മാര്‍ക്കറ്റിലേക്ക് നടന്നു പൊകവെ അഞ്ച് യുവാക്കള്‍ ബലമായി ആഡംബര വാഹനത്തില്‍ പിടിച്ച് കയറ്റുകയും ജില്ലാ അതിര്‍ത്തിയിലുള്ള കാട്ടു പ്രദേശത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. 20 ദിവസവും യുവാക്കള്‍ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
മൂന്ന് പേരെ പെണ്‍കുട്ടി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്നുള്ളവരാണ് അക്രമികള്‍. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍