കൊച്ചി: ഫസല്‍ വധക്കേസില്‍ എറണാകുളം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും സംസ്ഥാന സമിതിയംഗം എം.വി ജയരാജനും സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ ജയിലില്‍ എത്തിയ ഇരുവരും അരമണിക്കൂര്‍ കഴിഞ്ഞാണ് പുറത്തിറങ്ങിയത്.
എറണാകുളം അഡീഷണല്‍ സി.ജെ.എം. കോടതിയില്‍ കീഴടങ്ങിയ ഇരുവരെയും ഇന്നലെ ഒരാഴ്ചയത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ ഈ ഉത്തരവ് തിങ്കളാഴ്ച വരെ ഹൈക്കൊടതി സ്റ്റേ ചെയ്യുകയായിരുന്നു.
ഫസല്‍ വധക്കേസില്‍ സി.പി.എം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ ഏഴാം പ്രതിയും ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്‍ എട്ടാം പ്രതിയുമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍