കിളിമാനൂര്‍: മാതാപിതാക്കള്‍ക്ക് രോഗം; ചികിത്സക്കും നിത്യവൃത്തിക്കും വഴികാണാതെ രണ്ട് കുട്ടികള്‍ ദുരിതക്കയത്തില്‍. കിളിമാനൂര്‍ തട്ടത്തുമല അടയമണ്‍ കോഴിവളവ് ഗോപികാ ഭവനില്‍ പ്രകാശി (49)ന്‍െറയും ഗിരിജ (40)യുടെയും രോഗമാണ് മക്കളായ ഗോപികയുടെയും ഗീതുവിന്‍െറയും ജീവിതം ദുരിതത്തിലാക്കിയിരിക്കുന്നത്. ഗിരിജ വൃക്കകള്‍ തകരാറിലായി ചികിത്സയിലാണ്. ലോട്ടറി വിറ്റാണ് പ്രകാശ് ജീവിച്ചിരുന്നത്. ഗോപിക 10ലും ഗീതു ഒമ്പതിലും കിളിമാനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുകയാണ്. രക്തസമ്മര്‍ദം വര്‍ധിച്ച് തലച്ചോറിലെ രക്തധമനി പൊട്ടിയതുമൂലം പ്രകാശിന്‍െറ ഒരുവശം തളര്‍ന്നനിലയിലുമാണ്. പരസഹായമില്ലാതെ പ്രാഥമികാവശ്യങ്ങള്‍പോലും നിറവേറ്റാന്‍ കഴിയുന്നില്ല. ഇരുവരും ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. 18 സെന്‍റ് ഭൂമിയും ചെറിയ വീടുമാണ് സ്വന്തമായുള്ളത്. ജോലിതേടി വിദേശത്ത്പോയതിനത്തെുടര്‍ന്നുള്ള ബാധ്യതയും പ്രകാശിനുണ്ട്. വാര്‍ഡ് മെംബറും പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ ജനനിയുടെ നേതൃത്വത്തില്‍ സഹായസമിതി സ്വരൂപിച്ച് ഗിരിജയുടെ പേരില്‍ പഴയകുന്നുമ്മേല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 17858 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍