തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സുരക്ഷ വര്‍ധിപ്പിക്കാന്‍ പദ്ധതി തയാറാവുന്നു. കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കുന്നത്. സുരക്ഷ വേണ്ട ചിലയിടങ്ങള്‍ ഉള്ളതായി ഇന്‍റലിജന്‍സ് വിഭാഗം കണ്ടത്തെിയിരുന്നു. പൊന്നറ പാലത്തിന് സമീപത്തുള്ള ഭാഗത്തെക്കുറിച്ചാണ് ഐ.ബി റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നത്. ഇവിടെ വിമാനങ്ങള്‍ വരുന്നതും പോകുന്നതും കുട്ടികള്‍ക്കുപോലും കല്ളെറിയാവുന്ന ദൂരത്തിലാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. അതീവസുരക്ഷ വേണ്ട ഇവിടെ ഒരു പൊലീസ് എയ്ഡ് പോസ്റ്റ് പോലുമില്ല. രാത്രി വെളിച്ചമില്ലാത്ത ഈ റോഡില്‍ പൊലീസ് പട്രോളിങ്ങുമില്ല. അടുത്തുനിന്ന് വിമാനം കാണാന്‍ വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ദിവസവും പൊന്നറ പാലത്തിലത്തെുന്നു.
വിമാനം ഇറങ്ങുന്നതിടത്തേക്കാളും ഉയര്‍ന്നതാണ് പൊന്നറ പാലവും സമീപത്തെ റോഡുകളും. പാലത്തില്‍നിന്ന് 10 മീറ്റര്‍ മാത്രം ഉയരത്തിലാണ് വിമാനം പറന്നിറങ്ങുന്നത്. റണ്‍വേക്ക് മുകളിലത്തെുമ്പോള്‍ വിമാനം 150 മീറ്റര്‍ ഉയരത്തിലാകും. പൊന്നറ പാലത്തിന്‍െറ ഉയര്‍ന്ന കൈവരികളില്‍നിന്ന് പലരും വിമാനത്തിന്‍െറ ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ട്. മാങ്ങള്‍ക്ക് മുമ്പ് വിമാനം ഇറങ്ങുന്ന ദൃശ്യം ഒരു വിദേശി ക്യാമറയില്‍ പകര്‍ത്തിയത് വിവാദമായിരുന്നു. വിദേശിയെ പൊലീസ് പിടികൂടി ടേപ്പ് നശിപ്പിച്ചിരുന്നു. വിമാനത്താവളമതിലിന് പുറത്ത് കൂട്ടിയിട്ടിരിക്കുന്ന സ്റ്റെപ്പ് ലാഡറുകളില്‍ കയറിനിന്നാല്‍ 3398 മീറ്റര്‍ ദൈര്‍ഘ്യമുള്ള തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വെയടക്കം ക്യാമറയില്‍ പകര്‍ത്താന്‍ കഴിയും. നിലവില്‍ വിമാനത്താവളത്തിന്‍െറ സുരക്ഷാചുമതല സി.ഐ.എസ്.എഫിനാണ്. എന്നാല്‍ വിമാനത്താവളത്തിന് പുറത്തെ ചുമതലയില്ലാത്തതിനാല്‍ അവര്‍ ഇത് ഗൗരവമായെടുക്കാറില്ല. വിമാനമിറങ്ങുന്ന ഭാഗത്തെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊന്നറ പാലം വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന നിര്‍ദേശവും ഐ.ബി മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ നിര്‍ദേശം നേരത്തെ നിലവിലുണ്ട്. മുട്ടത്തറ സി.ഐ.എസ്.എഫ് ക്വാര്‍ട്ടേഴ്സിനടുത്തുള്ള പാലം വലുതാക്കി അതിലൂടെ യാത്രാസൗകര്യമൊരുക്കാനായിരുന്നു തീരുമാനം. ഇതിന് നടപടി തുടങ്ങിയെങ്കിലും പിന്നീട് ചുവപ്പുനാടയില്‍ കുരുങ്ങുകയായിരുന്നു.
കടലിന് അഭിമുഖമായ വിമാനത്താവളത്തില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശിച്ച് ഐ.ബി കേന്ദ്ര സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സി.ഐ.എസ്.എഫിനെയും കേരള പൊലീസിനെയും വിമര്‍ശിച്ചിരുന്നു. ഒരു റോഡിന് ഇരുപുറവുമാണ് കടലും വിമാനത്താവളവും. അന്താരാഷ്ട്ര നാവികപാതയില്‍നിന്ന് ഏറെ അടുത്താണ് വിമാനത്താവളം. ശ്രീലങ്കയില്‍നിന്ന് മീന്‍പിടുത്തബോട്ട് മാര്‍ഗം ഇവിടെ എത്തിച്ചേരാന്‍ കഴിയും. ഇത് മുന്നില്‍ക്കണ്ടാണ് വിമാനത്താവളത്തിന് പുറത്തെ സുരക്ഷയും വര്‍ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്. സംസ്ഥാന പൊലീസും നാവികസേനയും ചേര്‍ന്ന് നടത്തിയ മോക്ക് ഡ്രില്ലിലും നാവികസേനാംഗങ്ങള്‍ കടലില്‍ നിന്ന് നീന്തി കരയ്ക്കുകയറി വിമാനത്താവളത്തില്‍ കടന്നശേഷം പൊലീസിന് സന്ദേശം നല്‍കി പാളിച്ചകള്‍ തുറന്നുകാട്ടിയിരുന്നു. കടല്‍ നിരീക്ഷിക്കാനോ അത്യാഹിതമുണ്ടായാലല്‍ പ്രതിരോധിക്കാനോ ഇവിടെ സംവിധാനങ്ങളില്ല.
വലിയതുറ മുതല്‍ ശംഖുംമുഖം വരെ കടല്‍ത്തീരത്ത് പ്രത്യേക നിരീക്ഷണം വേണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കിലും സംവിധാനം ഒരുക്കിയിട്ടില്ല. ഇതിന് പുറമെ കടല്‍ത്തീരം വഴി റോന്തുചുറ്റലിന് പൊലീസും തയാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍