12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് കൊണ്ടുപോയി കമ്മല്‍ കവര്‍ന്നു

വിഴിഞ്ഞം: വിദ്യാര്‍ഥിനിയെ കുറ്റിക്കാട്ടില്‍ വലിച്ചിഴച്ചുകൊണ്ടുപോയി കമ്മല്‍ കവര്‍ന്നു. വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനി ഹൗസ് നമ്പര്‍ 53ല്‍ സുഹിനയുടെ മകള്‍ ഫര്‍ഹാന (ഒമ്പത്) യുടെ കമ്മലാണ് അജ്ഞാതന്‍ കവര്‍ന്നത്.
ഒന്നരപ്പവന്‍െറ കമ്മലാണ് നഷ്ടമായത്. ഒപ്പമുണ്ടായിരുന്ന കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് മോഷ്ടാവ് കടന്നുകളയുകയായിരുന്നു.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. ഹാര്‍ബര്‍ എല്‍.പി സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. അല്‍ അമീന്‍ എന്ന ഒരാളുടെ പേരാണ് കുട്ടികള്‍ പറഞ്ഞത്. വീട്ടിലേക്കുള്ള വഴിയിലെ കസ്തൂരി കുളത്തിന് സമീപത്തെ കുറ്റിക്കാട്ടിലേക്കാണ് കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയത്. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഒപ്പം മറ്റൊരു കുട്ടി ഉണ്ടായിരുന്നതിനാലും ഇരുകുട്ടികളും ചേര്‍ന്ന് കരഞ്ഞ് ബഹളം വെച്ചതിനാലുമാണ് രക്ഷപ്പെടാനിടയായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആള്‍വാസം കുറഞ്ഞ സ്ഥലത്തായിരുന്നു സംഭവം. പ്രതിക്കായി തെരച്ചില്‍ നടത്തുന്നതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com