പൂന്തുറ: പാര്‍വതീപുത്തനാര്‍ സംരക്ഷണമെന്ന പേരില്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ തുലച്ചത് കോടികള്‍. സര്‍ക്കാറുകളുടെ മറവില്‍ ഉദ്യോഗസ്ഥലോബികളാണ് പദ്ധതികളെ തുരങ്കംവെച്ചതെന്ന് ആക്ഷേപം. പുത്തനാര്‍ സൗന്ദര്യവത്കരണം, പാര്‍ശ്വ ഭിത്തി തുടങ്ങിയവയുടെ പേരില്‍ ഖജനാവിന് കോടികളാണ് നഷ്ടപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചെങ്കിലും അന്വേഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറല്ല.
പുതിയ സര്‍ക്കാറും പുതിയ പ്രോജക്ടുകള്‍ അണിയറയില്‍ ഒരുക്കുകയാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് പുത്തനാറിലെ ജലം കടലിലേക്ക് ഒഴുക്കാനായി പൂന്തുറ മേരിയമുട്ടം ഭാഗത്ത് കോടികള്‍ മുടക്കി കരകളില്‍ കരിങ്കല്‍ അടുക്കിയിരുന്നു. ശാസ്ത്രീയമായി പഠിക്കാതെ പ്രോജക്ട് പാതിവഴിയില്‍ നിലച്ചു. ഇതോടെ ആറിന്‍െറ ഗതി തിരിഞ്ഞൊഴുകിയത് തിരുവല്ലം ആറിനെക്കൂടി മാലിന്യവാഹിനിയാക്കി.
കരിക്കകം ദുരന്തമുണ്ടായപ്പോള്‍ പുത്തനാറിന്‍െറ കരകളില്‍ പാര്‍ശ്വ ഭിത്തി നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ചുവപ്പ്നാടയില്‍ നിന്ന് ഇനിയും മോചനമായില്ല. ഇതിന് പുറമെ കരകളില്‍ നടന്ന കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ തകിടംമറിച്ചത് കൈയേറ്റത്തിന് വീണ്ടും അവസരമൊരുക്കി.വള്ളക്കടവ് ഭാഗത്തെ ആഫ്രിക്കന്‍ പായലുകള്‍ നീക്കംചെയ്യാന്‍ പദ്ധതി ഉണ്ടായെങ്കിലും ഇതും വെളിച്ചം കണ്ടില്ല. മിക്കയിടങ്ങളിലും ഒഴുക്ക് നിലച്ച പുത്തനാര്‍ മാലിന്യകേന്ദ്രമായി. ഇതിന് പുറമെ ആറിന്‍െറ കരകളില്‍ താമസിക്കുന്ന മിക്ക കുടുംബങ്ങളും ഇവരുടെ ഡ്രെയ്നേജ് സംവിധാനങ്ങള്‍ ആറിലാണ് എത്തുന്നത്. പാര്‍വതീ പുത്തനാര്‍ ശുദ്ധീകരിക്കപ്പെട്ടാല്‍ തലസ്ഥാനനഗരിയില്‍ പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികളില്‍ പകുതിയോളം രോഗങ്ങള്‍തന്നെ ഇല്ലാതാകും. ഈ മാലിന്യ ആറിലെ ജലം ഉള്ളില്‍ ചെന്നതാണ് കരിക്കകം ദുരന്തത്തിലെ ജീവിക്കുന്ന രക്തസാക്ഷി ഇര്‍ഫാനെന്ന കൊച്ചുകുട്ടി യാതന സഹിക്കുന്നത്. മുട്ടത്തറയില്‍ നിര്‍മാണങ്ങള്‍ പുരോഗമിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് ഉദ്ഘാടനം കഴിയുന്നതോടെ ആറിന് മോക്ഷം ലഭിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍