12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

കൊച്ചുവേളിയില്‍ നാല് ലോഡ് മാലിന്യം ഇറക്കി

തിരുവനന്തപുരം: കോലാഹല ങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കൊച്ചുവേളിയില്‍ വെള്ളിയാഴ്ച നാല് ലോഡ് മാലിന്യം ഇറക്കി. നഗരസഭയുടെ ആരോഗ്യ വിഭാഗമാണ് മാലിന്യനീക്കം നിര്‍വഹിക്കുന്നതെങ്കിലും ശുചിത്വ മിഷന്‍െറ നേതൃത്വത്തില്‍ സ്ഥലത്തെ പാരിസ്ഥിതിക സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കരുതലെടുക്കേണ്ടത് ശുചിത്വമിഷന്‍െറ നേതൃത്വത്തിലുള്ള സമിതിയാണ്. നാട്ടുകാരുടെ എതിര്‍പ്പ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് കാവലിലാണ് മാലിന്യം നീക്കിയത്. പകല്‍ സമയങ്ങളില്‍ കുറഞ്ഞ അളവിലാണ് കൊണ്ടുപോകുന്നത്.
റെയില്‍വേ സ്ഥലത്തേക്ക് വലിയ വാഹനങ്ങള്‍ പ്രവേശിക്കാത്തത് പ്രതിസന്ധിയായിട്ടുണ്ട്. ചെറിയ ലോറികളും മാലിന്യം അമര്‍ത്താനുള്ള ചെറിയ കോംപാക്ടറുകളും പുറത്തുനിന്ന് വാടകക്ക് എടുക്കേണ്ട സാഹചര്യമാണുള്ളത്. കാലവര്‍ഷം ശക്തി പ്രാപിച്ചാല്‍ വിവിധയിടങ്ങളില്‍ കുന്നുകൂടിയ മാലിന്യം യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കാനും ഇത് തടസ്സം സൃഷ്ടിക്കുമെന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. അതേസമയം, ശാസ്ത്രീയ സംസ്കരണമല്ല കൊച്ചുവേളിയില്‍ നടക്കുന്നതെന്ന് കണ്ടത്തെി നേരത്തേ മേയര്‍ ഉള്‍പ്പെടെയുള്ള നഗരസഭാ സമിതി തടഞ്ഞ മാലിന്യനീക്കമാണ് പുനരാരംഭിച്ചത്. എന്നാല്‍ ശാസ്ത്രീയവും സുരക്ഷിതവുമാണോ എന്ന കാര്യത്തില്‍ നഗരസഭക്ക് ഇപ്പോഴും നിശ്ചയമില്ല. വിദഗ്ധ സമിതി ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും നല്‍കിയിട്ടില്ല.
ആരോഗ്യ സുരക്ഷയുടെ ചുമതല സര്‍ക്കാര്‍ നിശ്ചയിച്ച സമിതിക്കാണെന്നായിരുന്നു ഇതിനെ കുറിച്ച് മേയറുടെ പ്രതികരണം. മാലിന്യം കുന്നുകൂടി കടുത്ത ആരോഗ്യ പ്രതിസന്ധിയില്‍ ‘മുങ്ങിച്ചാവാന്‍ പോകുന്നവര്‍ക്ക് കച്ചിത്തുരുമ്പ് കിട്ടിയ ആശ്വാസമാ’ണ്കൊച്ചുവേളി. ഇവിടേക്ക് മാലിന്യം കൊണ്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കേണ്ടതില്ല. ആളുകളുടെ ആരോഗ്യത്തിന് പ്രശ്നമില്ലാത്ത വിധം ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന്ആരുടെ സഹായവുംസ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ ദിവസം കൊച്ചുവേളിയില്‍ മാലിന്യം ഇറക്കിയിട്ടില്ളെന്ന് നഗരസഭാ ഓഫിസര്‍ ഡോ. ബി. ശ്രീകുമാര്‍ പറയുമ്പോള്‍ നാട്ടുകാരുംനഗരസഭാ കൗണ്‍സിലര്‍ സുരേഷ്ബാബുവുംഇത് നിഷേധിക്കുന്നു. വ്യഴാഴ്ച ഒരു ലോഡ് മാലിന്യം ഇറക്കിയെന്ന് അവര്‍ പറയുന്നു. ഹെല്‍ത്ത്ഓഫിസറുടെ മറുപടിക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com