12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

കൗണ്‍സിലറെ ഡി.വൈ.എഫ്.ഐ തടഞ്ഞു; പരവൂര്‍ നഗരസഭയില്‍ സംഘര്‍ഷം

പരവൂര്‍: ആരോപണവിധേയനായ യു.ഡി.എഫ് കൗണ്‍സിലര്‍ യോഗത്തില്‍ പങ്കെടുക്കുന്നത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും തടഞ്ഞത് പരവൂര്‍ നഗരസഭയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടിലീഡര്‍ നെടുങ്ങോലം രഘു രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് തടഞ്ഞത്.
അംഗത്തെ നഗരസഭാ അങ്കണത്തില്‍ ഡി.വൈ.എഫ്.ഐക്കാര്‍ തടഞ്ഞു. പരിസരത്ത് നേരത്തെ കാത്തുനിന്ന പ്രവര്‍ത്തകര്‍ രഘു എത്തിയതോടെ പെട്ടെന്ന് ഒത്തുകൂടി തടയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ നോക്കിനില്‍ക്കെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൗണ്‍സിലറുടെ വാഹനം തടയാന്‍ ശ്രമിക്കുകയും നഗരസഭാകവാടത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുകയുംചെയ്തു. പിന്നീട് എസ്.ഐ വിപിന്‍കുമാറിന്‍െറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസത്തെി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. തുടര്‍ന്ന് നഗരസഭാമന്ദിരത്തിലേക്ക് പ്രവേശിച്ച രഘുവിനെ കൗണ്‍സില്‍ഹാളിനുമുന്നില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തടയുകയും മുദ്രാവാക്യം മുഴക്കുകയുംചെയ്തു.
കൗണ്‍സില്‍യോഗം ചേരാന്‍ തുടങ്ങവെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നാരോപിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ എ. ഷുഹൈബിന്‍െറ നേതൃത്വത്തില്‍ പ്രതിഷേധിക്കുകയും മുദ്രാവാക്യം മുഴക്കുകയുംചെയ്തു. ഇതിനെ പ്രതിരോധിക്കാന്‍ എല്‍.ഡി.എഫ് അംഗങ്ങളും മുദ്രാവാക്യം മുഴക്കി. ഇതിനിടെ എല്‍.ഡി.എഫ് ഗുണ്ടായിസം കാട്ടുകയാണെന്ന് ഒരു യു.ഡി.എഫ് അംഗം വിളിച്ചുപറഞ്ഞതിനെച്ചൊല്ലി സംഘര്‍ഷം കൈയാങ്കളിയുടെ വക്കിലത്തെി. ഇതേതുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ ബഹിഷ്കരിച്ച് പുറത്തുപോയി.
ചെയര്‍പേഴ്സണ്‍ വി. അംബിക അവധിയായതിനാല്‍ വൈസ്ചെയര്‍മാന്‍ ജെ. ജയലാല്‍ ഉണ്ണിത്താന്‍െറ അധ്യക്ഷതയില്‍ കൗണ്‍സില്‍യോഗം തുടര്‍ന്നു. യു.ഡി.എഫ് അംഗങ്ങള്‍ തിരികെയത്തെി വീണ്ടും ബഹളംവെച്ചു. കൗണ്‍സില്‍ രജിസ്റ്ററില്‍ ഒപ്പുവെക്കാത്തവര്‍ പുറത്തുപോകണമെന്നും യോഗം തടസ്സപ്പെടുത്തിയാല്‍ അറസ്റ്റ് ചെയ്തുനീക്കുമെന്നും വൈസ്ചെയര്‍മാന്‍ പറഞ്ഞെങ്കിലും ബഹളം തുടര്‍ന്നു. തുടര്‍ന്ന് അജണ്ട ചര്‍ച്ചകൂടാതെ പാസാക്കാന്‍ എല്‍.ഡി.എഫ് തുനിഞ്ഞപ്പോള്‍ ബി.ജെ.പി അംഗം ഷീല തടസ്സവാദമുന്നയിച്ചു. ഒടുവില്‍ കൗണ്‍സില്‍യോഗം അവസാനിപ്പിക്കുന്നതായി വൈസ്ചെയര്‍മാന്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com