12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ മിന്നല്‍പരിശോധന

കൊല്ലം: നഗരത്തില്‍ വിദ്യാര്‍ഥികളെ കയറ്റിപ്പോകുന്ന സ്വകാര്യവാഹനങ്ങളിലും സ്കൂള്‍വാഹനങ്ങളിലുമുള്‍പ്പെടെ പൊലീസിന്‍െറ മിന്നല്‍ പരിശോധന. മദ്യപിച്ച് വാഹനമോടിച്ച അഞ്ച് ഡ്രൈവര്‍മാര്‍ പിടിയില്‍.
നഗരപരിധിയില്‍ ആറിടത്ത് വെള്ളിയാഴ്ച വൈകുന്നേരം മൂന്നേകാല്‍ മുതല്‍ അഞ്ചുവരെയാണ് സിറ്റിപൊലീസ് കമീഷണറുടെയും എ.സി.പിയുടെയും നിര്‍ദേശപ്രകാരം പരിശോധന നടന്നത്. അഞ്ചുംകല്ലുംമൂട്, ആല്‍ത്തറമൂട്, വള്ളിക്കീഴ്, കപ്പലണ്ടിമുക്ക്, അയത്തില്‍, ടൗണ്‍ അതിര്‍ത്തി എന്നിവിടങ്ങളില്‍ വെസ്റ്റ് സി.ഐ കമറുദ്ദീന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന. മുന്നൂറോളം വാഹനങ്ങള്‍ പരിശോധിച്ചു. ആല്‍ത്തറമൂട്, അയത്തില്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേരെയും, അഞ്ചുകല്ലുംമൂട്ടില്‍ നിന്ന് ഒരാളെയുമാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടിയിട്ടുള്ളത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന. സ്കൂള്‍ വിട്ട് തിരിച്ചുപോകുന്ന സമയമായതിനാല്‍ കുട്ടികളെ ബുദ്ധിമുട്ടിക്കാതെയായിരുന്നു പരിശോധന. ആല്‍ത്തറമൂട്ടില്‍ സി.ഐ കമറുദ്ദീന്‍, അഞ്ചുകല്ലുംമൂട്ടില്‍ എസ്.ഐ മോഹനന്‍ ആചാരി, വള്ളിക്കീഴില്‍ എസ്.ഐ രൂപേഷ് രാജ്, കപ്പലണ്ടിമുക്കില്‍ എസ്.ഐ വിശ്വംഭരന്‍, അയത്തിലില്‍ എസ്.ഐ റഷീദ്, ടൗണ്‍ അതിര്‍ത്തിയില്‍ എസ്.ഐ പങ്കജാക്ഷന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വംനല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com