മൂന്നാര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള മറയൂരിലെ മുനിയറകള്‍ സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച തുക പാഴാക്കിയതായി ആക്ഷേപം. ചരിത്ര ഗവേഷകര്‍ക്ക് പഠന സഹായിയായിരുന്ന മുനിയറകള്‍ സംരക്ഷിക്കാന്‍ ബ്ളോക് പഞ്ചായത്ത് അനുവദിച്ച മൂന്ന് ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് ഫലപ്രദമായി വിനിയോഗിച്ചില്ളെന്നാണ് ആരോപണം.
5000 വര്‍ഷത്തിലധികം പഴക്കമുള്ള നിരവധി മുനിയറകള്‍ കണ്ടത്തെിയ സ്ഥലമാണ് മറയൂര്‍, കാന്തല്ലൂര്‍ മേഖലകള്‍. ശിലായുഗ കാലഘട്ടത്തിലെ ജനങ്ങള്‍ താമസിക്കാനും മൃതദേഹങ്ങള്‍ സംസ്കരിക്കാനും തപസ്സിരിക്കാനുമായി കല്‍പ്പാളികളില്‍ തീര്‍ത്ത കൂടാരമാണ് മുനിയറകള്‍. നിര്‍മാണ ചാരുത കൊണ്ടും ശില്‍പ്പ ഭംഗികൊണ്ടും ചരിത്ര ഗവേഷകര്‍ക്ക് എന്നും വിസ്മയമാണ് ഇവ.
പരിസ്ഥിതി പ്രവര്‍ത്തകരുടെ നിരന്തര സമ്മര്‍ദത്തത്തെുടര്‍ന്ന് ജില്ലാപഞ്ചായത്ത് കഴിഞ്ഞ മാര്‍ച്ചിലാണ് മൂന്ന് ലക്ഷം രൂപ അനുവദിച്ചത്. മുനിയറകളുടെ ചുറ്റും കല്‍ത്തറയുണ്ടാക്കിയ ശേഷം കമ്പിവേലി സ്ഥാപിക്കുക, മുനിയറകളുടെ പഴക്കം പ്രാധാന്യം എന്നിവ വിവരിക്കുന്ന ബോര്‍ഡ് സ്ഥാപിക്കുക, ഇവയുടെ പരിസരം വൃത്തിയായി സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കുക എന്നിവക്കാണ് തുക അനുവദിച്ചത്. എന്നാല്‍, ഇതൊന്നും നടന്നില്ളെന്നാണ് പരാതി. ഗ്രാമപഞ്ചായത്തിലെ ചിലരുടെ താല്‍പ്പര്യപ്രകാരം തുക ചെലവഴിക്കുകയായിരുന്നെന്നും ആരോപണമുണ്ട്. ഇതിനിടെ ചില സ്വകാര്യ വ്യക്തികള്‍ മുനിയറ പഠനത്തിനത്തെിയതിനും ഈ ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ചതായി പറയുന്നു.
പത്തോളം പേരടങ്ങുന്ന ഈ സംഘം പല മുനിയറകളും പൊളിച്ചുമാറ്റി പരിശോധന നടത്തിയതിനാല്‍ പലതും നശിപ്പിക്കപ്പെട്ടു. ഇവയിലെ പ്രധാനപ്പെട്ട പല പുരാ ലിഖിതങ്ങളും ഇവരുടെ അലംഭാവം മൂലം ഇല്ലാതായതായും പറയുന്നു. നിലനിര്‍ത്തേണ്ട മുനിയറകളെ പൊളിച്ചുകളഞ്ഞവര്‍ക്കും തുക അനുവദിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ രേഖകളില്‍പോലും മാറ്റം വരുത്തിയതായി പറയുന്നു.
രണ്ടോ മൂന്നോ മുനിയറകളില്‍ ചുറ്റുവേലി നിര്‍മിച്ചതുമാത്രമാണ് ഇതുവരെ നടന്ന പ്രവൃത്തി. വേലികള്‍ക്കും കൈയാലനിര്‍മാണത്തിനുമായി മുനിയറകള്‍ തകര്‍ത്ത് കല്‍പ്പാളികള്‍ കടത്തിക്കൊണ്ടുപോകുന്ന വന്‍ ലോബികള്‍ സജീവമായിരിക്കെയാണ് അധികൃതരുടെ ഈ അലസത.
നിങ്ങളുടെ അഭിപ്രായങ്ങള്‍