കളമശേരി: ദേശീയപാതയില്‍ പരിശോധനക്കിടെ അനധികൃതമായി കടത്തിയ അരിയും ഗോതമ്പും പൊലീസ് പിടികൂടി. തിരുവനന്തപുരത്തുനിന്ന് കാലടി ക്ക് കൊണ്ടുപോയ നാലര ടണ്‍ ഗോതമ്പും 11.5 ടണ്‍ അരിയുമാണ് കളമശേരി എസ്.ഐ എം.ബി. ലത്തീഫിന്‍െറ നേതൃത്വത്തിലുള്ള സംഘം ഇടപ്പള്ളി ബൈപാസ് ജങ്ഷനില്‍ പിടികൂടിയത്. ലോറി ഡ്രൈവര്‍മാരായ ചേരാനല്ലൂര്‍ സെന്‍റ് ഫ്രാന്‍സിസ് പള്ളിക്ക് സമീപം തേയ്ക്കാനം വീട്ടില്‍ ലെജോ (30), കോഴിക്കോട് ചേളന്നൂര്‍ കണ്ണങ്കര പാറയില്‍ സുരന്‍ (57) എന്നിവരെ കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വാഹനം പിടികൂടിയത്. വാഹനവും ധാന്യങ്ങളും താലൂക്ക് സപൈ്ള ഓഫിസര്‍ കെ. കൃഷ്ണന്‍കുട്ടി, റേഷന്‍ ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ലത്തീഫ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ചു. പിടിച്ചെടുത്തവ റേഷന്‍ വഴി വിതരണം ചെയ്യുന്നതല്ളെന്ന് പൊലീസ് പറഞ്ഞു.
ലോറിയില്‍ കൊണ്ടുവന്ന അരിക്ക് മാത്രമേ രേഖകള്‍ ഉണ്ടായിരുന്നുള്ളൂവെന്നും അരിയുടെ മറവില്‍ ഗോതമ്പ് കടത്തിയതാണെന്നും അതിന്‍െറ പേരില്‍ കേസെടുത്തെന്നും പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍