തിരുവനന്തപുരം: കെ. സുധാകരനെതിരെ പ്രശാന്ത്ബാബു നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് പിണറായി വിജയന്‍. പ്രശാന്ത്ബാബുവിന്‍െറ ജീവന് സംരക്ഷണം നല്‍കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറി കൂടിയായ പ്രശാന്ത് പറഞ്ഞ കാര്യങ്ങള്‍ വളരെ ഗൗരവമായി എടുക്കണമെന്ന് ഡി.സി.സി മുന്‍ പ്രസിഡന്‍റ് പി. രാമകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്. ദീര്‍ഘകാലം സുധാകരന്‍െറ ഡ്രൈവറായിരുന്ന പ്രശാന്ത്ബാബു തുറന്നുപറഞ്ഞ കാര്യങ്ങളില്‍ ചിലത് നേരത്തെതന്നെ ആളുകള്‍ക്ക് അറിയാവുന്നതാണ്. ഇ.പി. ജയരാജനെ വധിക്കാന്‍ രണ്ട് പ്രാവശ്യം ഗൂഢാലോചന നടന്നുവെന്നും അത് നടന്നത് സുധാകരന്‍െറ വീട്ടിലായിരുന്നുവെന്നതുമാണ് പുതിയ വെളിപ്പെടുത്തല്‍. ജയരാജനെ വെടിവെച്ച കേസില്‍ പ്രതികളെ പിടികൂടിയപ്പോള്‍തന്നെ ആ സംഭവത്തില്‍ സുധാകരനും എം.വി. രാഘവനുമുള്ള പങ്ക് അവര്‍ വെളിപ്പെടുത്തിയതാണ്. എന്നാല്‍ ആന്ധ്രയിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തി സുധാകരന്‍െറ പേര് എഫ്.ഐ.ആറില്‍നിന്ന് ഒഴിവാക്കുകയായിരുന്നു.
പ്രസംഗത്തിന്‍െറ പേരില്‍ പോലും കേസെടുത്ത് അന്വേഷിക്കുന്ന കാലമാണല്ളോ. അതിനാല്‍ നേതാവിനെതിരെ അനുയായി നടത്തിയ വെളിപ്പെടുത്തലും അന്വേഷിക്കണം. പ്രാദേശിക നേതാവിന്‍െറ വെളിപ്പെടുത്തലിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കണം. പാര്‍ലമെന്‍റംഗമായ സുധാകരനെതിരായ വെളിപ്പെടുത്തലിനെക്കുറിച്ച് അഖിലേന്ത്യാ നേതൃത്വവും പരിശോധിക്കുകയും പ്രതികരിക്കുകയും വേണം. ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസില്‍ ഒത്തുതീര്‍പ്പ് പ്രതികളെ കൊടുത്തുവെന്നത് സി.പി.എമ്മിനെതിരായ ആരോപണം മാത്രമാണെന്ന് ചോദ്യത്തിനുത്തരമായി പിണറായി പറഞ്ഞു.
സുധാകരനെതിരെ സംസാരിച്ചതിന്‍െറ പേരില്‍ പ്രശാന്ത് അപകടത്തില്‍പെടുമെന്ന് മുമ്പുള്ള അനുഭവങ്ങള്‍ വെച്ച് ഉറപ്പാണ്. ഡി.സി.സി അംഗമായിരുന്ന പുഷ്പരാജ് തന്‍െറ സഹോദരിയുമായി ബന്ധപ്പെട്ട് സുധാകരനെതിരെ പ്രതികരിച്ചു. അതിന്‍െറ പേരില്‍ അദ്ദേഹത്തിന്‍െറ രണ്ട് കാല്‍മുട്ടുകളും തല്ലിയൊടിച്ചെന്ന് പിണറായി പറഞ്ഞു.
ടി.പി വധത്തില്‍ ഒരുഘട്ടത്തില്‍ ഡി.ജി.പി പറഞ്ഞത് സ്വകാര്യലാഭത്തിന് വേണ്ടി നടത്തിയ കൊലപാതകമെന്നായിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രി ഡി.ജി.പിയെ തിരുത്തി. ഇന്ത്യയില്‍ ഒരിടത്തും ഡി.ജി.പിയെ മന്ത്രി തിരുത്തിയ സംഭവമുണ്ടായിട്ടില്ല. അന്വേഷണസംഘവുമായി തിരുവഞ്ചൂര്‍ നടത്തിയ ചര്‍ച്ചയില്‍ കെ.പി.സി.സി പ്രസിഡന്‍റും പങ്കെടുത്തു. ശരിയായി കാര്യങ്ങള്‍ നടപ്പാക്കുന്നവരെ മാറ്റിനിര്‍ത്തി തിരുവഞ്ചൂര്‍ മനസ്സില്‍ കാണുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നവരെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നു. അങ്ങനെയാണ് സി.പി.എം നേതാക്കളെ പ്രതികളാക്കാന്‍ ആരംഭിച്ചത്. പൊലീസ് പറയുന്നതിന്‍െറ അടിസ്ഥാനത്തില്‍ മാത്രം പാര്‍ട്ടി നടപടിയെടുക്കില്ല. പക്ഷേ ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ ആരായാലും നടപടിയെടുക്കും. എഴുതിത്തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം.
ടി.പി വധം ഉള്‍പ്പെടെ വിഷയത്തില്‍ പാര്‍ട്ടിയെ പലപ്പോഴും പ്രതിസന്ധിയിലാക്കുന്ന വി.എസ്. അച്യുതാനന്ദനെതിരെ നടപടി വൈകുന്നതിനെക്കുറിച്ച ചോദ്യത്തിന് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ നിങ്ങളുമായി ചര്‍ച്ചക്കില്ളെന്ന് പറഞ്ഞുതുടങ്ങിയ പിണറായി, നടപടിയുണ്ടാകുന്നില്ളെന്ന് ചോദ്യങ്ങളുയരുന്നത് സ്വാഭാവികമാണെന്നും ഉത്തരത്തിനായി കാക്കുകയെന്നുമുള്ള മറുപടിയാണ് നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍