കളമശേരി: മുട്ടാര്‍ പുഴയിലേക്ക് മാലിന്യം ഒഴുക്കിയ കമ്പനി അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കി. സൗത് കളമശേരി മേജര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ അജയ് അസറ്റ്ലീന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ഡിസംബറിലും കമ്പനിക്കെതിരെ നോട്ടീസ് നല്‍കിയെന്ന് സീനിയര്‍ എന്‍വയണ്‍മെന്‍റല്‍ എന്‍ജിനീയര്‍ ഫറൂഖ് സേട്ട് പറഞ്ഞു.
കാത്സ്യം കാര്‍ബണൈഡില്‍ നിന്ന് അസറ്റ്ലിന്‍ ഗ്യാസ് ഉല്‍പ്പാദിപ്പിച്ചതിന് ശേഷമുള്ള മാലിന്യമാണ് മുട്ടാര്‍ പുഴയിലേക്ക് തള്ളിയത്. ഇതിനെതിരെ നാട്ടുകാരുടെയും കൗണ്‍സിലര്‍മാരുടെയും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ നടപടി. അതേസമയം പ്രതിഷേധം ശക്തമായ വ്യാഴാഴ്ച മൂന്ന് ദിവസത്തിനകം പുഴയില്‍ തള്ളിയ മാലിന്യം കോരിയെടുത്ത് അമ്പലമേട് മാലിന്യ സംസ്കരണ പ്ളാന്‍റില്‍ എത്തിക്കണമെന്നും കമ്പനി പരിസരത്ത് കെട്ടിക്കിടക്കുന്ന മാലിന്യം പുഴയിലേക്ക് ഒഴുകി എത്താതിരിക്കാന്‍ തടയണ നിര്‍മിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍,മാലിന്യം നീക്കാന്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍