12:30:26
18 May 2013
Saturday
Facebook
Twitter
Rssfeed

മഞ്ഞപ്പിത്തം: ഊരമനയില്‍ സര്‍വേ പൂര്‍ത്തിയായി

പിറവം: മഞ്ഞപ്പിത്തം വ്യാപകമായ ഊരമനയില്‍ സര്‍വേ പൂര്‍ത്തിയായി. മെഡിക്കല്‍ സംഘം ശേഖരിച്ച റിപ്പോര്‍ട്ട് അടുത്തദിവസം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് സമര്‍പ്പിക്കും. രോഗത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞുപരത്തിയതാണ് പരിഭ്രാന്തിക്ക് കാരണമായതെന്നാണ് അധികൃതരുടെ വാദം.കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോ. ഇന്ദിര മുരളിയുടെയും കൊച്ചി സഹകരണ മെഡിക്കല്‍ കോളജിലെ ഡോ. മെറീന രാജന്‍െറയും നേതൃത്വത്തില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സര്‍വേ നടത്തിയത്.
60 വീടുകള്‍ സന്ദര്‍ശിച്ചു. ഇതുവരെ മേഖലയില്‍ 47 ഹെപ്പറ്റൈറ്റിസ്-ബി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവ പോസിറ്റീവാണെന്ന് തെളിഞ്ഞു. എന്നാല്‍, ഇത്തരത്തില്‍ വ്യാപകമാകാനുള്ള കാരണം വ്യക്തമായില്ല. രോഗബാധിതരെ നേരില്‍ക്കണ്ട് ചോദ്യാവലി പൂരിപ്പിച്ചുവാങ്ങി. ഇതോടെ കാരണം കണ്ടത്തൊനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. പ്രദേശത്തെ സ്കൂളുകളിലെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഗ്രാമസഭകളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ബോധവത്കരണം സംഘടിപ്പിക്കാന്‍ തീരുമാനമുണ്ട്. പുതിയ കേസുകള്‍ കണ്ടത്തെിയിട്ടില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com