തൃപ്രയാര്‍: ദേശീയപാത 17ല്‍ തൃപ്രയാര്‍ ജങ്ഷനില്‍ റോഡരികില്‍ കച്ചവടങ്ങള്‍ പാടില്ളെന്ന ഹൈകോടതി ഉത്തരവ് ലംഘിച്ച് മത്സ്യവില്‍പന തുടരുന്നു. മാലിന്യങ്ങളാല്‍ ദുര്‍ഗന്ധത്തില്‍ മുങ്ങിയ ക്ഷേത്രനഗരത്തില്‍ മത്സ്യക്കച്ചവടവും യാത്രക്കാര്‍ക്ക് ദുരിതമായി. തൃപ്രയാര്‍ ജങ്ഷനില്‍ വടക്കുഭാഗത്തെ ബസ്സ്റ്റോപ്പിന് സമീപത്താണ് മത്സ്യക്കച്ചവടം നടത്തിവരുന്നത്. മൂന്നുമാസം മുമ്പ് പൊലീസ് ഇവിടുത്തെ മത്സ്യക്കച്ചവടം മാറ്റിയിരുന്നു.
വീണ്ടും ഇപ്പോള്‍ തുടങ്ങുകയാണ് ചെയ്തത്. മത്സ്യത്തിന്‍െറ ചോരയും വെള്ളവും മഴയത്ത് റോഡരികില്‍ പരന്നൊഴുകി ദുര്‍ഗന്ധത്തില്‍ മുങ്ങുകയാണ്. ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്കും ഫുട്പാത്തിലൂടെയുള്ള യാത്രക്കാര്‍ക്കും ഇതു ഏറെ ദുരിതമായി. ഈ ഭാഗങ്ങളില്‍ ബസ്സ്റ്റാന്‍ഡ് വരെ റോഡരികിലെ കച്ചവടം ഹൈകോടതി നിരോധിച്ചിട്ടുണ്ട്. നഗരത്തിന്‍െറ ശുചിത്വം കാത്തുസൂക്ഷിക്കേണ്ട നാട്ടിക പഞ്ചായത്ത് ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍