അങ്ങാടിപ്പുറം: ഓരാടം പാലത്ത് മാലിന്യത്തില്‍ മുങ്ങി ജോലിയെടുത്ത സ്ത്രീ തൊഴിലാളികള്‍ക്ക് മോചനം. ‘മാധ്യമം’ വാര്‍ത്തയത്തെുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച മങ്കട ബി.ഡി.ഒ എ. ഗോവിന്ദരാജ് പണി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിലെ വയോധികരടങ്ങുന്ന തൊഴിലാളികളെയാണ് മുട്ടോളം മാലിന്യത്തിലിറക്കി അധികൃതര്‍ നാലു ദിവസം ജോലിയെടുപ്പിച്ചത്. ഭീഷണിപ്പെടുത്തിയാണ് ഇവരെ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം നീക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അധികൃതര്‍ പണി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. തൊഴിലാളികള്‍ക്ക് പുതിയ സ്ഥലത്ത് ജോലി നല്‍കിയട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍