കോഴിക്കോട്: വിഷന്‍ ഇന്ത്യ പ്രോജക്ട് കേരള ഫുട്ബോള്‍ പരീശീലനത്തില്‍നിന്ന് ദേശീയ അണ്ടര്‍ 16 ടീമിലേക്കും മുബൈയിലെ ഫിഫ ഫുട്ബോള്‍ അക്കാദമിയിലേക്കും തിരഞ്ഞെടുത്ത കെ. പ്രശാന്തിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറയും ഫുട്ബോള്‍ അസോസിയേഷന്‍െറയും ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സ്വീകരണയോഗം മേയര്‍ പ്രഫ. എ.കെ പ്രേമജം ഉദ്ഘാടനം ചെയ്തു. പ്രശാന്തിന് മേയര്‍ ഉപഹാരം നല്‍കി.
സാമൂതിരി ഹൈസ്കൂളില്‍നിന്ന് വിഷ്യന്‍ ഇന്ത്യ പ്രോജക്ടിന്‍െറ ഭാഗമായി പരിശീലനം നേടിയ പ്രശാന്ത് ജൂലൈ ആദ്യവാരം സ്പെയിനില്‍ വിദഗ്ധ പരിശീലനത്തിന് പോകുന്ന ഇന്ത്യന്‍ അണ്ടര്‍ 16 ഫുട്ബോള്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്നതിനു അടിസ്ഥാന സൗകര്യങ്ങള്‍ സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ച് ഏര്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന സഥലങ്ങളില്‍ കളിസ്ഥലങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ നഗരസഭാ കൗണ്‍സില്‍ ശ്രമിക്കുന്നുണ്ടെന്ന് മേയര്‍ അറിയിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് കെ.ജെ. മത്തായി അധ്യക്ഷത വഹിച്ചു. ജില്ലയിലെ ഏഴ് വിഷന്‍ ഇന്ത്യ പരിശീലന കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു കിറ്റുകള്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റ് ടി.പി ദാസന്‍ വിതരണം ചെയ്തു. എം.ഇ.ബി കുറുപ്പ്, സി.ഉമ്മര്‍, പി.ടി സുന്ദരന്‍, എം.ഹാരിസ്, പി.ഹരിദാസന്‍ പി.പി അനിത എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍